Monday February 18th, 2019 - 2:15:pm
topbanner

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ലോക നേതാവ് നരേന്ദ്രമോദി

suji
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ലോക നേതാവ് നരേന്ദ്രമോദി

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് റിപ്പോര്‍ട്ട്. 1.48 കോടി ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത്. അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍സ് കമ്പനിയായ ബര്‍സണ്‍മാര്‍സ്റ്റെല്ലെര്‍ പുറത്തുവിട്ട 'ട്വിപ്ലോമസി സ്റ്റഡി 2018' ലാണ് ഇതു വ്യക്തമാക്കുന്നത്.

വിവാഹിതരായ ശേഷം വിരാട് കോലി, അനുഷ്‌ക ശര്‍മ എന്നിവരോടൊപ്പമുള്ള മോദിയുടെ ചിത്രമാണ് 2018ല്‍ ലോകനേതാക്കന്മാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയ മോദി ദാവോസിലെ മഞ്ഞ് മൂടിയ ബസ്‌സ്‌റ്റോപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് പട്ടികയില്‍ രണ്ടാമതുള്ളത്.

ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണുള്ളത്. ഇവര്‍ക്ക് പുറമേ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ജോര്‍ദാന്‍ രാജ്ഞി, ബ്രിട്ടണിലെ രാജ കുടുംബം എന്നിവരും ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്.

 

Viral News

Read more topics: modi, instagram
English summary
modi most followed world leader on instagram
topbanner

More News from this section

Subscribe by Email