Monday November 19th, 2018 - 6:48:am
topbanner

കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിക്കാനും മോദി; അച്ഛാ ദിന്‍ വരില്ല; പറയുന്ന ആളെ കണ്ട് ഞെട്ടി ജനം

suji
കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിക്കാനും മോദി; അച്ഛാ ദിന്‍ വരില്ല; പറയുന്ന ആളെ കണ്ട് ഞെട്ടി ജനം

അച്ഛാ ദിന്‍ വരുമെന്ന് കാത്തിരിക്കേണ്ട ഒരിക്കലും വരില്ല- തങ്ങളുടെ അരികിലെത്തി ഇത് പറയുന്ന ആളുടെ മുഖം കണ്ട് നാട്ടുകാര്‍ അമ്പരന്നു. രാജ്യത്തിന് നല്ല ദിനങ്ങള്‍ സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ സാക്ഷാല്‍ നരേന്ദ്ര മോദിയാണ് ഈ തിരുത്ത് പറയുന്നത്. ഛത്തീസ്ഗഢ് കോണ്‍ഗ്രസാണ് പ്രധാനമന്ത്രിയുടെ അപരനെ തേടിപ്പിടിച്ച് ഈ രീതിയില്‍ വോട്ട് തേടുന്നത്.

മോദിയ്ക്ക് സമാനമായ രീതിയില്‍ വസ്ത്രം ധരിച്ച്, സംസാരിച്ച് നക്‌സല്‍ ബാധിതമായ ബസ്തര്‍ മേഖലയില്‍ പ്രചരണം നടത്തുന്നത് കോണ്‍ഗ്രസ് പ്രചാരകനായ അഭിനന്ദന്‍ പഥക്കാണ്. കഴിഞ്ഞ മാസമാണ് റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്വാലെ) വിട്ട് പഥക് കോണ്‍ഗ്രസിലെത്തിയത്. എന്‍ഡിഎ സഖ്യത്തിലുള്ള പാര്‍ട്ടിയായ റിപബ്ലിക്കന്റെ യുപി വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം.

'മോദിജിയുമായി രൂപസാദൃശ്യമുള്ളതിനാല്‍ ആളുകള്‍ എന്നോട് അച്ഛാ ദിന്‍ എപ്പോള്‍ വരുമെന്ന് ചോദിക്കാറുണ്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വാഗ്ദാനമായിരുന്നു അത്. എന്നാല്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ടതോടെയാണ് ബിജെപി സഖ്യത്തിലുള്ള പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്', പഥക് അവകാശപ്പെടുന്നു.

കോണ്‍ഗ്രസിന് വേണ്ടി വിവിധ മണ്ഡലങ്ങളില്‍ പഥക് പ്രചരണത്തിനെത്തുന്നു. ചെന്നിറങ്ങുന്നിടത്തെല്ലാം വലിയ സ്വീകരണവും കൈയടിയും സെല്‍ഫിയും എടുക്കാന്‍ ആളുകള്‍ തിങ്ങിക്കൂടുന്നുവെന്ന് പഥക് തന്നെ സമ്മതിക്കുന്നു. ഒടുവില്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിക്കാനും മോദി തന്നെ വേണ്ടിവന്നുവെന്നാണ് ജനസംസാരം.

 

 

 

Read more topics: modi ,achche din
English summary
modi look alike switches over to congress says achche din wont come
topbanner

More News from this section

Subscribe by Email