Thursday November 15th, 2018 - 4:16:pm
topbanner

പ്രതിപക്ഷത്തിന് തിരിച്ചടി ; വിശ്വാസം നേടി മോദി സര്‍ക്കാര്‍

suji
പ്രതിപക്ഷത്തിന് തിരിച്ചടി ; വിശ്വാസം നേടി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി ; മോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. പ്രമേയത്തെ 325 പേര്‍ എതിര്‍ത്തപ്പോള്‍ 126 പേര്‍ മാത്രമാണ് അവിശ്വാസത്തെ പിന്തുണച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ അധികം വോട്ട് നേടിയാണ് സഭയില്‍ മോദി വിജയം സ്വന്തമാക്കിയത്. പ്രതിപക്ഷം 154 വോട്ട് പ്രതീക്ഷിച്ചെങ്കിലും 126 വോട്ടു മാത്രമേ നേടാനായുള്ളൂ. സഖ്യ കക്ഷിയായ ശിവസേന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും അണ്ണാ ഡിഎംകെയുടെ വോട്ട് ഉറപ്പിക്കാനായതാണ് എന്‍ഡിഎയ്ക്ക് കരുത്തായത്.

സര്‍ക്കാരിനെതിരെ നടത്തിയ പ്രതിപക്ഷ സംവാദം ശ്രദ്ധിക്കപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രതിപക്ഷ ഐക്യം ഊട്ടി ഉറപ്പിക്കാനും സാധിച്ചു. എന്നാല്‍ വോട്ടെടുപ്പില്‍ പ്രതീക്ഷിച്ചതിലും വോട്ടു കുറഞ്ഞത് പ്രതിപക്ഷത്തിന് തിരിച്ചടിയായി.

15 വര്‍ഷത്തിന് ശേഷമാണ് അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ വരുന്നത്. രാവിലെ 11 ന് തുടങ്ങിയ ചര്‍ച്ച 12 മണിക്കൂര്‍ നീണ്ടു. ഒന്നര മണിക്കൂറാണ് പ്രധാനമന്ത്രി സംസാരിച്ചത്. രാഹുല്‍ പറഞ്ഞതിനെല്ലാം എണ്ണിയെണ്ണി മറുപടി നല്‍കിയായിരുന്നു മോദിയുടെ പ്രസംഗം. കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചായിരുന്നു മോദിയുടെ വാക്കുകള്‍ ഓരോന്നും.

Read more topics: modi, nda, trust vote
English summary
modi led nda wins trust vote after 12 hour debate
topbanner

More News from this section

Subscribe by Email