Wednesday June 19th, 2019 - 11:15:pm
topbanner
topbanner

മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം ചട്ടലംഘനം: തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി

RA
മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം ചട്ടലംഘനം: തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി

കൊല്‍ക്കത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ദാ​ർ​നാ​ഥി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ആ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ന് തൃ​ണ​മൂ​ൽ എം​പി ഡെ​റി​ക് ഒ​ബ്രി​യാ​ൻ പ​രാ​തി ന​ൽ​കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.

ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തിന്റെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ വിവരം മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു. ഇത് തികച്ചും അസാന്മാര്‍ഗ്ഗികവും തെറ്റുമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.

ഏഴാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മെയ് 17 ന് വൈകീട്ട് ആറ് മണിയോടെ ആവസാനിച്ചതാണ്. അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാനാഥ് യാത്ര എല്ലാ മാദ്ധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

ഉത്തരാഖണ്ഡിലെ ബി.ജെ.പി പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഇന്നലെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

English summary
modi kernath visit election commission complaint
topbanner

More News from this section

Subscribe by Email