Friday May 25th, 2018 - 8:23:am
topbanner

പരസ്യത്തിന് മോഡി സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ടു നല്‍കിയത് 4300 കോടി രൂപ

Jikku Joseph
പരസ്യത്തിന് മോഡി സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ടു നല്‍കിയത് 4300 കോടി രൂപ

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തിനായി ചിലവഴിച്ചത് 4,343.26 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇതു വ്യക്തമാക്കുന്നത്. പ്രിന്റ്, ഇലക്ട്രോണിക് മാധ്യമം, ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ എന്നിവയിലൂടെ പരസ്യങ്ങള്‍ നല്‍കാനാണ് മോഡി സര്‍ക്കാര്‍ ഇത്രയും തുക ചിലവഴിച്ചത്.

പ്രിന്റ് മീഡിയയില്‍ 2014 ജൂണ്‍ ഒന്നു മുതല്‍ 2017 ഡിസംബര്‍ ഏഴു വരെ ചിലവഴിച്ചത് 1732.15 കോടി രൂപയാണ്. ഇലക്ട്രോണിക് മീഡിയയിലൂടെ 2079.87 കോടി രൂപയും 531.24 കോടി രൂപ ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കു വേണ്ടിയും ചിലവഴിച്ചു. പ്രചാരണ പരിപാടികള്‍ക്കും ഏറ്റവും കൂടുതല്‍ തുക ചിലവിട്ടതും മോഡി സര്‍ക്കാരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ മാധ്യമങ്ങള്‍ക്കു പരസ്യത്തിനായി ചെലവഴിച്ച തുകയില്‍ വര്‍ധനയുണ്ടായി. പ്രിന്റ് മീഡിയയ്ക്ക് 510.69 കോടി, ഇലക്ട്രോണിക് മീഡിയയ്ക്ക് 541.99 കോടി, ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്ക് 118.43 കോടി രൂപയുമാണ് ചെലവഴിച്ചത്. ആകെ 1,171.11 കോടി രൂപ ചെലവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
narendra modi government splurges over rs 4,300 crore in publicity

More News from this section

Subscribe by Email