Thursday March 21st, 2019 - 7:34:am
topbanner
topbanner

കറന്‍സി ക്ഷാമം: ജനങ്ങളുടെ പണമെടുത്ത് മോദി നീരവിന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്തെന്ന് രാഹുല്‍

ANJU NC
കറന്‍സി ക്ഷാമം: ജനങ്ങളുടെ പണമെടുത്ത് മോദി നീരവിന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്തെന്ന് രാഹുല്‍


ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന നോട്ട് ക്ഷാമത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്കിങ് സംവിധാനത്തെ തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് ക്ഷാമത്തെക്കുറിച്ച് ന്യൂസ് ഏജന്‍സിയായ എന്‍.ഐ.എയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുപ്പതിനായിരം കോടിയുമായി നീരവ് മോദി രാജ്യം വിട്ടു. പ്രധാനമന്ത്രി അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. നമ്മുടെ പോക്കറ്റിലുള്ള 500 രൂപയും ആയിരം രൂപയും അദ്ദേഹം തട്ടിയെടുത്ത് നീരവ് മോദിയുടെ പോക്കറ്റിലിട്ടു കൊടുത്തുവെന്നും രാഹുല്‍ പറഞ്ഞു. നമ്മള്‍ നോട്ടിനായി വരി നില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും രാഹുല്‍ പ്രതികരിച്ചു.

Viral News

English summary
modi destroyed banking sysyem: rahul gandhi
topbanner

More News from this section

Subscribe by Email