Thursday June 20th, 2019 - 11:06:am
topbanner
topbanner

അഭിനന്ദനെ തിരിച്ചുതന്നില്ലായിരുന്നെങ്കില്‍ അന്ന് കൂട്ടക്കൊലയുടെ രാത്രി ആയിരുന്നേനെ ; മോദി

suji
അഭിനന്ദനെ തിരിച്ചുതന്നില്ലായിരുന്നെങ്കില്‍ അന്ന് കൂട്ടക്കൊലയുടെ രാത്രി ആയിരുന്നേനെ ; മോദി

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ അതൊരു കൂട്ടകൊലയുടെ രാത്രിയായി മാറിയേനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ അവസാന ദിന തിരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു മോദി ഇങ്ങനെ പറഞ്ഞത്.

രണ്ടാമത്തെ ദിവസം അമേരിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു ഇന്ത്യ കാര്യമായി എന്തെങ്കിലും ചെയ്യുമെന്ന്. മോദി 12 മിസൈലുകളുമായി തയ്യാറായിരിക്കുകയാണെന്ന്. വളരെ ഗൗരവമേറിയ സാഹചര്യമായി മാറിയേനെ. പാക്കിസ്ഥാന്‍ നമ്മുടെ വൈമാനികനെ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചത് .അല്ലെങ്കില്‍ അതൊരു കൂട്ടക്കൊലയുടെ രാത്രി ആയേനെ, മോദി പറഞ്ഞു.

നമ്മുടെ പൈലറ്റിനെ പിടികൂടിയപ്പോള്‍ ഞങ്ങള്‍ക്കെന്തോ വലിയ കാര്യം കിട്ടിയെന്ന് പാക്കിസ്ഥാന്‍ വിചാരിച്ചു. പൈലറ്റിന്റെ ജീവനെ കുറിച്ച് പ്രതിപക്ഷം സംസാരിക്കാന്‍ തുടങ്ങി. തലേദിവസം നടന്ന വലിയ ആക്രമണം പോലും മറന്നു. പലരും മെഴുകുതിരി കത്തിക്കാന്‍ തയ്യാറെടുത്തിരുന്നു. ഞങ്ങള്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തു. നമ്മുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ മോദി നിങ്ങളോട് എന്തു ചെയ്‌തെന്ന് ലോകത്തോടു നിങ്ങള്‍ക്ക് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി , മോദി പറഞ്ഞു.
ഫെബ്രുവരി 27നാണ് പാക് വിമാനം തുരത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് വിമാനം തകര്‍ന്നുവീണ വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാക്കിസ്ഥാന്‍ പിടികൂടിയത്. മാര്‍ച്ച് 1ന് അദ്ദേഹത്തെ മോചിപ്പിച്ചു.

Read more topics: india, abhinandan, modi
English summary
modi about that indias crucial situation
topbanner

More News from this section

Subscribe by Email