Wednesday July 24th, 2019 - 5:55:am
topbanner
topbanner

സൈനീക വിജയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ലെന്ന് നരേന്ദ്ര മോദി

suji
സൈനീക വിജയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ലെന്ന് നരേന്ദ്ര മോദി

കര്‍ഷക ആത്മഹത്യകള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണ വിഷയമാക്കാമെങ്കില്‍ സൈന്യത്തിന്റെ വിജയവും അവരുടെ ത്യാഗത്തേയും ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റൊന്നുമില്ലെന്നും പ്രധാനമന്ത്രി.

കഴിഞ്ഞ 40 വര്‍ഷമായി ഭീകരാക്രമണങ്ങളിലൂടെ ആയിരക്കണക്കിന് സൈനീകരാണ് രക്തസാക്ഷികളായത്. കര്‍ഷകര്‍ മരിക്കുന്ന സാഹചര്യമുണ്ടാകുന്നു. അതൊരു പ്രശ്‌നമാണ്.എങ്കില്‍ രാജ്യത്തിന് വേണ്ടി സൈനീകര്‍ മരണം വരിക്കുന്നത് ഒരു പ്രശ്‌നമാകാതിരിക്കുന്നതെങ്ങനെയാണ് മോദി ചോദിച്ചു. സൈന്യത്തെ നമുക്ക് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലാണ് നമ്മള്‍. ഇതൊന്നും പൊതുജനങ്ങളോട് പങ്കുവയ്ക്കരുതെന്ന് പറയുന്നതില്‍ എന്താണ് യുക്തിയെന്നും മോദി ചോദിക്കുന്നു.

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിച്ചതിനേയും ബാലക്കോട്ടിലെ വ്യോമാക്രമണവും രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. രാജ്യത്തിന് ദേശീയതയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് മോദി ഇതിന് മറുപടി പറയുന്നത്.

ഒരു വിഭാഗം അമിത മതേതര വാദികളാണ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നതെന്നും മോദി വ്യക്തമാക്കി.

Read more topics: modi, polls
English summary
modi about polls
topbanner

More News from this section

Subscribe by Email