Thursday August 22nd, 2019 - 9:20:pm
topbanner
topbanner

തന്റെ ചിലവിനായി അമ്മ ഇപ്പോഴും പണം നല്‍കും ; പ്രധാന മന്ത്രി മോദി അമ്മയെ കുറിച്ച് പറഞ്ഞതിങ്ങനെ !

suji
തന്റെ ചിലവിനായി അമ്മ ഇപ്പോഴും പണം നല്‍കും ; പ്രധാന മന്ത്രി മോദി അമ്മയെ കുറിച്ച് പറഞ്ഞതിങ്ങനെ !

തന്റെ ചിലവിനുള്ള പണം അമ്മ ഇപ്പോഴും തരാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമ മോദി. രസകരവും കൗതുകകരവുമാണ് പ്രധാനമന്ത്രിയുടെ ഈ തുറന്നുപറച്ചില്‍. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാലു മണിക്കൂറാണ് ഇപ്പോള്‍ ഉറങ്ങാറുള്ളതെന്നും കൂടുതല്‍ സമയം ഉറങ്ങാന്‍ പലരും ഉപദേശിച്ചെന്നും ബോളിവുഡ് താരം അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
സോഷ്യല്‍മീഡിയയില്‍ തന്നെ കുറിച്ചു പറയുന്നത് ശ്രദ്ധിക്കാറുണ്ട്. ഒരു സാധാരണ മനുഷ്യനാകണമെന്നതാണ് തന്റെ ആഗ്രഹം. അധികം ദേഷ്യപ്പെടാത്ത തന്റെ രീതികള്‍ പലരേയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി പറഞ്ഞു.

ആദ്യമായി എംഎല്‍എ ആയപ്പോള്‍ ബാങ്ക് അക്കൗണ്ടുപോലുമുണ്ടായില്ല. സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്ത് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും വിമര്‍ശിക്കുന്ന നേതാവായ മമതയെ കുറിച്ചുള്ള വാക്കുകള്‍ ആണ് ഏറ്റവും ചര്‍ച്ചയായത്. മമത ഇടയ്ക്ക് പലഹാരവും കുര്‍ത്തയും അയയ്ക്കാറുണ്ടെന്നാണ് മോദി പറഞ്ഞത്.
സന്യാസിയാകണമെന്നും പിന്നീട് സൈന്യത്തില്‍ ചേരണമെന്നും ആഗ്രഹിച്ചു പ്രധാനമന്ത്രിയാകണമെന്ന് വിചാരിച്ചിട്ടേയി്‌ല. രാമകൃഷ്ണ മിഷന്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്, അക്ഷയ് കുമാറിനോട് മോദി പറഞ്ഞു.

 

Read more topics: modi , mother, interview
English summary
modi about meera ben
topbanner

More News from this section

Subscribe by Email