topbanner
Thursday March 2nd, 2017 - 1:28:am
topbanner

ലീജിയണ്‍ ഹാക്കറുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്; രാഹുല്‍ മോശം മോദി നല്ലവന്‍

NewsDesk
ലീജിയണ്‍ ഹാക്കറുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്; രാഹുല്‍ മോശം മോദി നല്ലവന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രമുഖരെ ഹാക്ക് ചെയ്ത ലീജിയണ്‍ പ്രതിനിധിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു. ക്വിന്റ് ന്യൂസ് പോര്‍ട്ടലിന്റെ അസോസിയറ്റ് എഡിറ്റര്‍ പൂനം അഗര്‍വാളുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടത്.

സംഭാഷണത്തില്‍ രാഹുല്‍ മോശം രാഷ്ട്രീയനേതാവാണെന്നും മോദി ഒരു നല്ല മനുഷ്യനാണെന്നും പൂനം അഗര്‍വാളിനോട് ഹാക്കര്‍ പറയുന്നുണ്ട്. രാഹുല്‍ ഗാന്ധി മോശം രാഷ്ട്രീയക്കാരനാണെന്ന് പറയുന്ന ഹാക്കര്‍ അദ്ദേഹത്തെ തെറി വിളിക്കുന്നുമുണ്ട്.

അതേ സമയം ബി ജെ പി സാമ്പത്തികമായി സഹായിക്കുന്നവരാണ് ലീജിയണെന്ന വാദത്തെ തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന ആവര്‍ത്തിച്ചു പറഞ്ഞ് ഹാക്കര്‍ ഖണ്ഡിച്ചു. താനൊറ്റയ്ക്ക ഒരാളല്ലെന്നും ലീജിയണ്‍ എന്ന ഹാക്കര്‍ ഗ്രൂപ്പിന് പിന്നില്‍ മൂന്ന് ആളുകളുണ്ടെന്നും ഹാക്കര്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയെ കൂടാതെ മദ്യ വ്യവസായി വിജയ് മല്യ, ദൃശ്യമാധ്യമ പ്രവര്‍ത്തകരായ ബര്‍ക്കാ ദത്ത രവീഷ്‌കുമാര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ അടുത്തിടെ ലീജിയണ്‍ ഹാക്കര്‍ ഗ്രൂപ്പ് ഹാക്ക് ചെയ്തിരുന്നു.

Read more topics: Narendra Modi, Legion
English summary
Modi A Good Man, Says Legion On Phone
topbanner topbanner

More News from this section

Subscribe by Email