Thursday September 20th, 2018 - 8:55:pm
topbanner
Breaking News

പ്രശസ്ത ക്ഷേത്രത്തില്‍ അശ്ലീല പെരുമാറ്റം ; മോഡല്‍ വിവാദത്തില്‍

suji
പ്രശസ്ത ക്ഷേത്രത്തില്‍ അശ്ലീല പെരുമാറ്റം ; മോഡല്‍ വിവാദത്തില്‍

പ്രശസ്ത ക്ഷേത്രമായ ഉജ്ജയ്‌നിലെ മഹാകലേശ്വറില്‍ നിരവധി പേരാണ് ദര്‍ശനത്തിനെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ദര്‍ശനത്തിനായി എത്തുന്നവരുണ്ട്. ഇപ്പോള്‍ ക്ഷേത്രം വാര്‍ത്തയിലിടം നേടുന്നത് ഒരു മോഡലിന്റെ സന്ദര്‍ശനത്തോടെയാണ്.

അലക്ഷ്യമായി സാരി ധരിച്ച് അമിതമായി മേക്ക് അപ് ചെയ്ത് എത്തിയ യുവതിയുടെ വീഡിയോ ദൃശ്യങ്ങളാണ് വിവാദഹ്ങള്‍ക്ക് തുടക്കമിട്ടത്. ബംഗളൂരുവില്‍ നിന്നുള്ള മോഡലാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വസ്ത്രധാരണവും പെരുമാറ്റവുമാണ് വിവാദമായത്. ഇവര്‍ നൃത്തം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്.

ക്ഷേത്ര നിയമവും വ്യവസ്ഥയും പാലിക്കാതെയാണ് യുവതിയുടെ നൃത്തം. നന്ദികേശന്റെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലബിച്ചെന്നും അന്വേഷണം നടത്തുകയാണെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും .

 

English summary
model posts obscene video inside ujjains mahakaleshwar temple
topbanner

More News from this section

Subscribe by Email