Thursday September 20th, 2018 - 10:27:am
topbanner
Breaking News

മോഡലിന് നേരെ ആക്രമണം; വസ്ത്രം ഉയര്‍ത്തി നോക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Jikku Joseph
മോഡലിന് നേരെ ആക്രമണം; വസ്ത്രം ഉയര്‍ത്തി നോക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: തിരക്കേറിയ റോഡില്‍ യാത്രചെയ്യവെ മോഡലിനെ അപമാനിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മോഡല്‍ ആകര്‍ഷി ഷര്‍മയ്ക്കാണ് ഇന്‍ഡോറിലെ തിരക്കേറിയ റോഡില്‍ വെച്ച് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായത്. തനിക്കുണ്ടായ അനുഭവം ആകര്‍ഷി ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ട് പേര്‍ തന്നെ ആക്രമിച്ചുവെന്നും വസ്ത്രം ഉയര്‍ത്തി നോക്കാന്‍ ശ്രമിച്ചെന്നും ആകര്‍ഷി ട്വിറ്ററില്‍ കുറിച്ചു. അവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് വീണെന്നും തന്റെ കാലിന് പറ്റിയതായും താരം പറഞ്ഞു. പരിക്ക് പറ്റിയ ചിത്രവും ആകര്‍ഷി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ആളെ തിരിച്ചറിയാന്‍ താങ്കള്‍ പോലീസിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ശിവ് രാജ്‌സിങ് ചൗഹാന്‍ മറുപടി ട്വീറ്റും നല്‍കിയിരുന്നു. പരാതി ലഭിച്ച പോലീസ് പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ സഹായോത്തോടെയാണ് പ്രതികളെ പിടികൂടുന്നത്. പ്രദേശത്തെ 60 ഓളം സിസിടിവികള്‍ പരിശോധിച്ചാണ് രണ്ട് പ്രതികളെയും പോലീസ് പിടികൂടുന്നത്. പിടികൂടിയ 22കാരനായ ലക്കിയെയും 24കാരനായ ബണ്ടിയെയും മോഡല്‍ തിരിച്ചറിഞ്ഞതോടെ പോലീസ് ഉടന്‍ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ സംഭവങ്ങള്‍ നടന്നത് തിരക്കേറിയ പാതയിലായിരുന്നെന്നും ഒരാളും ഇതില്‍ ഇടപെട്ടില്ലെന്നും ആകര്‍ഷി ശര്‍മ പറയുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതിനിടയില്‍ അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ല. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ അഹോരാത്രം ജോലി ചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
model akarshi sharma attacked in indore two youth arrested
topbanner

More News from this section

Subscribe by Email