Tuesday November 20th, 2018 - 1:56:am
topbanner

മോഡലിന് നേരെ ആക്രമണം; വസ്ത്രം ഉയര്‍ത്തി നോക്കാനും ശ്രമം

Jikku Joseph
മോഡലിന് നേരെ ആക്രമണം; വസ്ത്രം ഉയര്‍ത്തി നോക്കാനും ശ്രമം

തിരക്കേറിയ റോഡില്‍ യാത്രചെയ്യവെ മോഡലിന് നേരെ ആക്രമണം. മോഡല്‍ ആകര്‍ഷി ഷര്‍മയ്ക്കാണ് ഇന്‍ഡോറിലെ തിരക്കേറിയ റോഡില്‍ വെച്ച് ദുരനുഭവം ഉണ്ടായത്. തനിക്കുണ്ടായ അനുഭവം ആകര്‍ഷി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ട് പേര്‍ തന്നെ ആക്രമിച്ചുവെന്നും വസ്ത്രം ഉയര്‍ത്തി നോക്കാന്‍ ശ്രമിച്ചെന്നും ആകര്‍ഷി ട്വിറ്ററില്‍ കുറിച്ചു. അവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് വീണെന്നും തന്റെ കാലിന് പറ്റിയതായും താരം പറഞ്ഞു. പരിക്ക് പറ്റിയ ചിത്രവും ആകര്‍ഷി ട്വിറ്ററില്‍ പങ്കുവെച്ചു.

ഈ സംഭവങ്ങള്‍ നടന്നത് തിരക്കേറിയ പാതയിലായിരുന്നെന്നും ഒരാളും ഇതില്‍ ഇടപെട്ടില്ലെന്നും ആകര്‍ഷി ശര്‍മ പറയുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതിനിടയില്‍ അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ല. സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.


English summary
model akarshi sharma attacked in indore
topbanner

More News from this section

Subscribe by Email