Saturday May 25th, 2019 - 12:51:pm
topbanner
topbanner

സ്ത്രീകളുടെ മൊബൈല്‍ നമ്പരുകള്‍ വില്‍പനയ്ക്ക്; സൗന്ദര്യമനുസരിച്ച് 50 മുതല്‍ 500 രൂപവരെ

NewsDesk
സ്ത്രീകളുടെ മൊബൈല്‍ നമ്പരുകള്‍ വില്‍പനയ്ക്ക്; സൗന്ദര്യമനുസരിച്ച് 50 മുതല്‍ 500 രൂപവരെ

ലക്‌നോ: ഫോണില്‍ റീചാര്‍ജ് ചെയ്യാനെത്തുന്ന സ്ത്രീകള്‍ നല്‍കുന്ന നമ്പറുകള്‍ സൂക്ഷിച്ച് വെച്ച് വന്‍തോതില്‍ വില്‍പന നടത്തി വരുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളിലായാണ് ഇത്തരത്തില്‍ ഫോണ്‍ നമ്പരുകള്‍ വില്‍ക്കുന്നത്.

സ്ത്രീകളുടെ സൗന്ദര്യത്തിനനുസരിച്ച് 50 മുതല്‍ 500 രൂപവരെയാണ് നമ്പറുകള്‍ക്ക് വിലയെന്നും പോലീസ് പറഞ്ഞു. ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ എത്തുന്നതായി നിരവധി സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.

നമ്പര്‍ സ്വന്തമാക്കിയ ശേഷം സൗഹൃദത്തിന് താല്‍പര്യമുണ്ടെന്നറിയിച്ച് സന്ദേശമയക്കുകയോ നേരിട്ട് വിളിക്കുകയോ ചെയ്യും. പിന്നീട് ഇതിനോട് പ്രതികരിച്ചാലും ഇല്ലെങ്കിലും വാട്‌സ് ആപ്പ് വഴി അശ്ലീല ചിത്രങ്ങള്‍ അയക്കുകയും നേരിട്ട് വിളിച്ച് ലൈംഗീക ചുവയോടെ സംസാരിക്കുകയോ ചെയ്യുകയാണ് പതിവ്.

കഴിഞ്ഞ വര്‍ഷം യു.പിയില്‍ സത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തതിന്റെ 90 ശതമാനവും ഫോണ്‍ വഴിയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആകെ രജിസ്റ്റര്‍ ചെയ്ത 6.61 ലക്ഷം കേസുകളില്‍ 5.82 ലക്ഷം കേസുകളാണ് ഫോണ്‍ വഴി ശല്യം ചെയ്തതതായി രേഖപ്പെടുത്തിയത്.

Read more topics: Mobile, numbers, girl, UP
English summary
Mobile numbers of girls for sale in UP recharge shops; obscene photos, calls follow
topbanner

More News from this section

Subscribe by Email