Thursday November 15th, 2018 - 4:26:pm
topbanner

സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ പ്രേതബാധ; യാഗം വേണമെന്ന് എംഎല്‍എമാര്‍

Jikku Joseph
സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ പ്രേതബാധ; യാഗം വേണമെന്ന് എംഎല്‍എമാര്‍

ജയ്പുര്‍: സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്നും ഉടന്‍ ഒഴിപ്പിക്കല്‍ പൂജകള്‍ നടത്തണമെന്നും രാജസ്ഥാന്‍ എംഎല്‍എമാരുടെ പരാതി. ആറു മാസത്തിനുള്ളില്‍ രണ്ട് എംഎല്‍എമാര്‍ മരിച്ചതാണ് ഇത്തരത്തില്‍ സംശയവും ഭയവും എംഎല്‍എമാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ശ്മശാന ഭൂമിയില്‍ നിയമസഭ ഇരിക്കുന്നതെന്നതിനാലാണ് പ്രേതബാധയുണ്ടാകാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. അതിനാല്‍ ഇവിടെ പ്രത്യേക പൂജകള്‍ നടത്തണമെന്നാണ് റിപ്പോര്‍ട്ട്.

നഥ്ഡ്വാര എംഎല്‍എ കല്യാണ്‍ സിങും മംഗളഗഢ് എംഎല്‍എ കീര്‍ത്തി കുമാരിയുമാണ് അടുത്തടുത്ത് മരിച്ചത്. സെക്രട്ടേറിയറ്റ് മന്ദിരം നില്‍ക്കുന്ന സ്ഥലം മുമ്പ് ശ്മശാനമായിരുന്നുവെന്നും ഗതികിട്ടാത്ത ആത്മാക്കള്‍ ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടാവുമെന്നുമാണ് എംഎല്‍എമാരുടെ ഭയം. 2001-ലാണ് ഇവിടെ സെക്രട്ടേറിയറ്റ് മന്ദിരം നിര്‍മിച്ചത്. ഇതിന് സമീപത്തായി ഒരു ശ്മശാനമുണ്ടായിരുന്നു. ആ സ്ഥലവും സെക്രട്ടേറിയറ്റ് മന്ദിരത്തിനായി ഏറ്റെടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ എംഎല്‍മാരെ ഭയപ്പെടുത്തുന്നത്.

ആത്മാക്കളെ ഒഴിപ്പിക്കാന്‍ യാഗവും പൂജയും മറ്റ് ഒഴിപ്പിക്കല്‍ ചടങ്ങുകളും നടത്തണമെന്ന് മുഖ്യമന്ത്രിയോടും സ്പീക്കറോടും ആവശ്യപ്പെട്ടതായി ചീഫ് വിപ്പ് ഗുര്‍ജാര്‍ അറിയിച്ചു.

English summary
mlas fear spirits haunting rajasthan assembly demand yagya
topbanner

More News from this section

Subscribe by Email