Sunday February 17th, 2019 - 6:09:pm
topbanner

ശ്മശാനത്തില്‍ പ്രേതമില്ലെന്ന് തെളിയിക്കാന്‍ ശ്മശാനത്തില്‍ കിടന്നുറങ്ങി എംഎല്‍എ ; നിര്‍ത്തിവച്ച നവീകരണ പണി തുടരാനാണ് എംഎല്‍എയുടെ വ്യത്യസ്ഥ സമീപനം

suji
ശ്മശാനത്തില്‍ പ്രേതമില്ലെന്ന് തെളിയിക്കാന്‍ ശ്മശാനത്തില്‍ കിടന്നുറങ്ങി എംഎല്‍എ ; നിര്‍ത്തിവച്ച നവീകരണ പണി തുടരാനാണ് എംഎല്‍എയുടെ വ്യത്യസ്ഥ സമീപനം

ഹൈദരാബാദ് ; പ്രേതങ്ങളുടെ പേടി മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവര്‍ത്തികള്‍ മുടങ്ങിയ ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങാന്‍ വേറിട്ട സമീപനവുമായി ആന്ധ്ര എംഎല്‍എ. ശ്മശാനത്തിനുള്ളില്‍ അന്തിയുറങ്ങിയാണ് തൊഴിലാളികളുടെ ഭയം എംഎല്‍എ മാറ്റിയത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ നഗരത്തിലെ ശ്മശാനത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് നിമ്മല രാമ നായിഡു കിടന്നുറങ്ങിയത്. നിര്‍മ്മാണ തൊഴിലാളികള്‍ക്കിടയിലെ ഭയം മാറാനാണ് ഇതു ചെയ്തതെന്ന് എംഎല്‍എ പറയുന്നു.

മാലിന്യ കൂമ്പാരത്തിലെ മണവും കൊതുകു കടിയും സഹിച്ചാണ് തെലുഗുദേശം പാര്‍ട്ടി എംഎല്‍എ ശ്മശാനത്തില്‍ കിടന്നുറങ്ങിയത്. ശ്മശാനത്തില്‍ വച്ചു തന്നെ അത്താഴം കഴിച്ച് അവിടെ തന്നെ കിടന്നുറങ്ങുകയായിരുന്നു. നിര്‍മ്മാണ തൊഴിലാളികളിലെ ആത്മവിശ്വാസം ഉയര്‍ത്താനാണ് ഇതു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

കാടുപിടിച്ചു മലിനീകരണവുമായി കിടക്കുന്ന സ്ഥലം പുതുക്കി ശ്മശാനം പണിയാന്‍ മൂന്നു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കരാര്‍ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണി തുടങ്ങി അധികനാള്‍ കഴിയും മുമ്പ് ശ്മശാനത്തില്‍ പാതിവെന്ത മൃതശരീരം കണ്ട തൊഴിലാളികള്‍ സ്ഥലത്തു പ്രേത സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് പണി നിര്‍ത്തിവെക്കുകയായിരുന്നു. ഇതോടെയാണ് ശ്മശാനത്തില്‍ പൈശാചിക ശക്തികളൊന്നുമില്ലെന്ന് തെളിയിക്കാന്‍ എംഎല്‍എ തന്നെ മുന്നോട്ട് വന്നത്.

ശ്മശാനത്തില്‍ ഒരു രാത്രി കിടന്നത് ഗുണം ചെയ്തു. ശനിയാഴ്ച അമ്പതോളം തൊഴിലാളികള്‍ സ്ഥലത്തെത്തി നിര്‍മ്മാണം ആരംഭിച്ചു. അടുത്ത ദിവസം കൂടുതല്‍ പണിക്കാരെത്തുമെന്നാണ് പ്രതീക്ഷ. ദുര്‍ഗന്ധവും കൊതുകും മാത്രമാണ് തനിക്ക് പ്രശ്‌നമായതെന്ന് നായിഡു പറഞ്ഞു.

Viral News

English summary
mla sleeps in crematorium to drive away fear of construction workers
topbanner

More News from this section

Subscribe by Email