Tuesday September 17th, 2019 - 2:15:pm
topbanner
Breaking News
jeevanam

സംസ്ഥാനത്ത് ഉരുളന്‍ കിഴങ്ങ് കിട്ടും പോലെ ലഹരിയും ; രാഹുലിന്റെ വാദത്തെ പൊളിക്കാന്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി ലഹരി വസ്തു വാങ്ങി എംഎല്‍എ

suji
സംസ്ഥാനത്ത് ഉരുളന്‍ കിഴങ്ങ് കിട്ടും പോലെ ലഹരിയും ; രാഹുലിന്റെ വാദത്തെ പൊളിക്കാന്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി ലഹരി വസ്തു വാങ്ങി എംഎല്‍എ

ലഹരി മാഫിയയെ ഒതുക്കാന്‍ പഞ്ചാബ് സര്‍ക്കാരിനായി എന്ന രാഹുല്‍ഗാന്ധിയുടെ അവകാശ വാദത്തെ പൊളിക്കാന്‍ പരസ്യമായി ഓണ്‍ലൈനില്‍ ലഹരി വാങ്ങി എംഎല്‍എ. ലുധിയാനയില്‍ നിന്നുള്ള ലോക്ഇന്‍സാഫ് പാര്‍ട്ടി എംഎല്‍എ സിമ്രാന്‍ജിത്ത് സിങ് ബെന്‍സ് ആണ് ഫേസ്ബുക്ക് ലൈവായി ഹെറോയിന്‍ വാങ്ങിയത്. തിങ്കളാഴ്ച ചീമാചൊക്കിന് സമീപത്ത് നിന്നാണ് ലഹരി വാങ്ങി ലൈവായി എഫ്ബിയില്‍ പോസ്റ്റിട്ടത്.

സംസ്ഥാനത്ത് ഉരുളന്‍ കിഴങ് പോലെയാണ് ലഹരി വില്‍ക്കുന്നതെന്നും സിങ് പറഞ്ഞു.ലഹരിമാഫിയയുമായി പോലീസ് ബന്ധം പുലര്‍ത്തുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു. പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് എംഎല്‍എ പോകുന്നതും വീഡിയോയില്‍ കാണാം. വാങ്ങിയ ശേഷം പകുതി ലഹരി വസ്തു താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു. ബാക്കി പകുതി തെളിവിനായി കൈയ്യില്‍ സൂക്ഷിക്കുന്നുവെന്നും പോലീസിനെ കണ്ട ശേഷം സിമ്രാന്‍ജിത്ത് സിങ് മാധ്യമങ്ങളോട് പറഞ്ഞു .

Read more topics: mla, purchase , drug
English summary
mla purchase drugs on fb live
topbanner

More News from this section

Subscribe by Email