ബെംഗളുരു: ബെംഗളുരുവില്‍നിന്നും ഈമാസം 24ന് കാണാതായ പതിമൂന്നു വയസുള്ള പെണ്‍കുട്ടിയെ ടെക്കികളുടെ സജീവ ഇടപെടലിനെതുടര്‍ന്ന് കണ്ടെത്തി.
പൂജിത എന്ന പെണ്‍കുട്ടിയെയാണ് സ്കൂളില്‍ പോയശേഷം കാണാതായത്. തുടര്‍ന്ന് ടെക്കികളായ അച്ഛനമ്മമാര്‍ ഉടന്‍ വെബ്സൈറ്റ് ഉണ്ടാക്കുകയും സുഹൃത്തുക്കളെ സഹായത്താല്‍ അത് സോഷ്യല്മീഡയവഴി പ്രചരിപ്പിക്കുകയായിരുന്നു.
കാണാതായതിന്റെ നാലാം ദിവസം ഒരു ട്രെയിനില്‍വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തി. പോലീസ് സഹായത്തോടെ പിന്നീട് കുട്ടിയെ ഹൂബ്ലിയിലുള്ള ബന്ധുവീട്ടിലെത്തിച്ചു.
രാജാജി നഗര്‍ നാഷണല്‍ പബ്ലിക് സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ പൂജിതയെ ബുധനാഴ്ചയാണ് കാണാതായത്. സ്കൂള്‍ ബസില്‍നിന്ന് ഇറങ്ങിയ പൂജിത ക്ലാസിലെത്തിയില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയെ കാണാതെപോയെന്നു വ്യക്തമാവുകയായിരുന്നു.
കാണാതായ ദിവസം സ്കൂളിലേക്കു പോകുമ്പോള്‍ മറ്റൊരു ജോഡി വസ്ത്രം കൂടി പൂജിത കരുതിയിരുന്നു. സ്കൂളില്‍ നാടകത്തില്‍ അഭിനയിക്കാനെന്നാണ് ഇക്കാര്യത്തില്‍ വിശദീകരണമായി വീട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെയൊരു നാടകം ഉണ്ടായിരുന്നില്ലെന്ന സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീടുവിട്ടതെന്നാണ് സൂചന.
സിനിമാക്കാര്‍ക്ക് ദാമ്പത്യം വാഴില്ലെ?
ടാബിലെ അശ്ലീലദൃശ്യത്തിന്റെ പേരില്‍ പീഡനം; പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
ബിന്ദു കൃഷ്ണ ഉള്‍പ്പെട്ട കോണ്‍ഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ സുനിതാ ദേവദാസിന് അശ്ലീലം