Tuesday December 18th, 2018 - 10:50:pm
topbanner

ജെസ്‌ന ബെംഗളുരു മെട്രോയില്‍?; സിസിടിവി പരിശോധിക്കാന്‍ പോലീസ് സംഘം

NewsDesk
ജെസ്‌ന ബെംഗളുരു മെട്രോയില്‍?; സിസിടിവി പരിശോധിക്കാന്‍ പോലീസ് സംഘം

ബംഗളുരു: കാണാതായ മലയാളി പെണ്‍കുട്ടി ജെസ്‌നയെ ബെംഗളുരുവില്‍ കണ്ടതായി സൂചന. ശനിയാഴ്ച സന്ധ്യയ്ക്ക് ജെസ്‌നയുമായി സാമ്യമുള്ള പെണ്‍കുട്ടി മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബെംഗളുരുവിലുള്ള ഒരാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മെട്രോയിലെ സിസിടിവി ക്യാമറയില്‍ ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടി ഇറങ്ങിവരുന്നതു കണ്ടെത്തി.

ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. അതു ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത കൈവരുത്താനാകും. ദൃശ്യം പിന്നീട് ജെസ്‌നയുടെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്ത് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഇത് ജെസ്‌നയാണെന്ന് ഉറപ്പാക്കിയാല്‍ പോലീസ് അന്വേഷണം ബെംഗളുരുവില്‍ കേന്ദ്രീകരിക്കും. നിലവില്‍ കുടക്, മടിക്കേരി, മംഗളുരു, കൊല്ലൂര്‍, കുന്താപുരം എന്നിവിടങ്ങളിലെ അന്വേഷണം പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തിയത്. മാര്‍ച്ച് 22ന് ആണു ജെസ്‌നയെ കാണാതായത്.

Read more topics: student, Jesna Maria, Bengaluru
English summary
Missing student Jesna Maria seen in Bengaluru
topbanner

More News from this section

Subscribe by Email