Saturday September 22nd, 2018 - 7:01:am
topbanner

സൈനികരുമായി പോയ വിമാനത്തെക്കുറിച്ച് വിവരമില്ല; മലേഷ്യന്‍ വിമാനത്തിന്റെ അനുഭവമാകുമോ?

NewsDesk
സൈനികരുമായി പോയ വിമാനത്തെക്കുറിച്ച് വിവരമില്ല; മലേഷ്യന്‍ വിമാനത്തിന്റെ അനുഭവമാകുമോ?

ചെന്നൈ: പോര്‍ട്ട് ബ്ലെയറിലേക്ക് 29 സൈനികരുമായി പുറപ്പെട്ട എഎന്‍ 32 വിമാനത്തെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കഴിഞ്ഞദിവസം വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് കാണാതായ വിമാനത്തിന്റേതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 8.30നു താംബരം വ്യോമതാവളത്തില്‍ നിന്നു പുറപ്പെട്ട വിമാനം റഡാറുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍വെച്ചാണ് വിമാനം അപ്രത്യക്ഷമായത്.

വിമാനത്തെക്കുറിച്ച് ഒരു സൂചനയും ഇതേവരെ ലഭിച്ചിട്ടില്ലെന്നതു രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു. മോശം കാലാവസ്ഥ തിരച്ചിലിനു തടസ്സമാകുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിനു നേരിട്ടു മേല്‍നോട്ടം വഹിക്കാനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന ഭാഗത്തു രണ്ടു മണിക്കൂറോളം ആകാശ നിരീക്ഷണം നടത്തി. താംബരം വ്യോമതാവളത്തിലെത്തിയ പരീക്കര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

നാവിക, തീരസംരക്ഷണ സേനകളുടെ 18 കപ്പലുകള്‍, എട്ടു വിമാനങ്ങള്‍, ഒരു മുങ്ങിക്കപ്പല്‍ എന്നിവയാണു തിരച്ചില്‍ നടത്തുന്നത്. ചെന്നൈ തീരത്തു നിന്ന് 280 കിലോമീറ്റര്‍ കിഴക്കു മാറിയുള്ള മേഖല കേന്ദ്രീകരിച്ച് 555 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോള്‍ വിമാനം ഉണ്ടായിരുന്നതായി കണക്കാക്കുന്ന ഏകദേശ സ്ഥലമാണിത്.

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് സഹോദരി; അധ്യാപികയെ സംശയകരമായി കണ്ടു

കബാലി ടിക്കറ്റ് കിട്ടാത്തതില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു

 

Read more topics: Missing, Air Force, Plane
English summary
Search For Missing Air Force Plane Crosses 30 Hours
topbanner

More News from this section

Subscribe by Email