Sunday July 21st, 2019 - 10:03:am
topbanner
topbanner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയത് പത്ത് ദിവസം

sadu prakash
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയത് പത്ത് ദിവസം

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി പത്തുദിവസം കൂട്ടബലാത്സഗത്തിനിരയാക്കി. ബെംഗളുരുവിലെ വൈറ്റ്ഫീല്‍ഡിലാണ് അതിദാരുണമായ സംഭവം. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തി. 22നും 25നും ഇടയിലുള്ള മൂന്നു സുഹൃത്തുക്കളും 55കാരന്‍ ലോഡ്ജ് നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്.

കേസിലെ മുഖ്യപ്രതി വൈറ്റ്ഫീല്‍ഡില്‍ ചായക്കട നടത്തുകയാണ്. അവിടെവച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 26നായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഒക്ടോബര്‍ 30ന് പിതാവ് പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവരുന്നത്.

 

English summary
minor girl raped in bangaluru: 4 arrested
topbanner

More News from this section

Subscribe by Email