Tuesday September 25th, 2018 - 11:13:am
topbanner

സഹോദരന്‍ പീഡിപ്പിച്ച പതിനേഴുകാരി പ്രസവിച്ചു

rajani v
സഹോദരന്‍ പീഡിപ്പിച്ച പതിനേഴുകാരി പ്രസവിച്ചു

പത്തൊമ്പതുകാരനായ സഹോദരന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പതിനേഴുകാരിയായ സഹോദരി പ്രസവിച്ചു. ഗുജറാത്തിലെ പത്താന്‍ ജില്ലയിലാണ് സംഭവം. പ്രസവത്തിനുശേഷം പെണ്‍കുട്ടി ആരോഗ്യവതിയാണ് എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്. പോലീസ് എത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ പിതാവ് സ്വന്തം സഹോദരന്‍ തന്നെയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഒന്‍പത് മാസമായി സഹോദരന്‍ പീഡിപ്പിച്ച് വരികയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.വീട്ടില്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാണ് പീഡനം തുടങ്ങുന്നത്. പീഡിപ്പിച്ചയാള്‍ ഉള്‍പ്പെടെപെണ്‍കുട്ടിക്ക് രണ്ട് സഹോദരന്‍മാരുണ്ട്. പോലീസ് കേസെടുത്തിനെ തുടര്‍ന്ന് പീഡിപ്പിച്ച സഹോദരന്‍ ഒളിവില്‍ പോയി.

ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോസ്‌കോ നിയമപ്രകാരവും പോലീസ് കേസെടുത്തു. സഹോദരിക്ക് സഹോദരനില്‍ ജനിച്ച കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് അധികൃതര്‍ രക്തസാമ്പിള്‍ എടുത്തിട്ടുണ്ട്. അതേസമയം മകള്‍ ഗര്‍ഭിണിയായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.മകളുടെ വയറ്റില്‍ മുഴയാണെന്നാണ് താന്‍ കരുതിയതെന്നും അമ്മ പറയുന്നു.

 

 

 

Read more topics: minor, girl, rape
English summary
minor girl rape
topbanner

More News from this section

Subscribe by Email