Wednesday September 26th, 2018 - 4:30:pm
topbanner

സീത ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ; വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ക്ഷമ ചോദിച്ച് യുപി ഉപമുഖ്യമന്ത്രി

suji
സീത ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ; വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ക്ഷമ ചോദിച്ച് യുപി ഉപമുഖ്യമന്ത്രി

ഇന്ത്യയുടെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവാണ് സീതയെന്ന് പ്രസ്താവനയ്ക്ക് മാപ്പു പറഞ്ഞു യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ. കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പ്രസ്താവനയുടെ പേരില്‍ ദിനേശ് ശര്‍മയെ ശാസിച്ചിരുന്നു.

ലഖ്‌നൗവില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം പ്രസ്താവന തിരുത്തിയത്. ' ആധുനിക കണ്ടെത്തലുകളും പുരാണങ്ങളിലെ ഭാരതവും തമ്മിലുള്ള ഒരു താരതമ്യം മാത്രമാണ് ഞാന്‍ നടത്തിയത്. അത് ആര്‍ക്കെങ്കിലും മാനസിക പ്രയാസമുണ്ടാക്കിയെങ്കില്‍ അവരോട് മാപ്പു ചോദിക്കുന്നു. എന്റെ കാഴ്ചപ്പാട് മാത്രമാണ് പറഞ്ഞത്. അല്ലാതെ സീത ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പ്രസ്താവനയായി അതിനെ കാണേണ്ടതില്ലെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവാദ പ്രസ്താവനയ്ക്ക് ഉപമുഖ്യമന്ത്രിയുടേ പേരില്‍ ബീഹാറിലെ സീതാ മഠി ജില്ലയില്‍ കേസെടുത്തിട്ടുണ്ട് .

 

Read more topics: minister, sitha, test tube
English summary
minister admit sorry in his statement that sitha as test tube
topbanner

More News from this section

Subscribe by Email