Sunday September 23rd, 2018 - 5:54:pm
topbanner

മിനിമം ബാലന്‍സ് പിഴയുടെ പേരില്‍ ബാങ്കുകള്‍ ഒറ്റവര്‍ഷം നേടിയത് 5,000 കോടി രൂപ

NewsDesk
മിനിമം ബാലന്‍സ് പിഴയുടെ പേരില്‍ ബാങ്കുകള്‍ ഒറ്റവര്‍ഷം നേടിയത് 5,000 കോടി രൂപ

കൊച്ചി: കുത്തകക്കാരുടെ കോടികള്‍ എഴുതിത്തളളുന്ന രാജ്യത്തെ ബാങ്കുകള്‍ സാധാരണക്കാരന്റെ അക്കൗണ്ടില്‍ കൈയ്യിട്ട് വാരി 2017-18ല്‍ നേടിയത് 4989.55 കോടി രൂപ.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലാണ് രാജ്യത്തെ വിവിധ ബാങ്കുകളുടെ പകല്‍ക്കൊള്ള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയിരിക്കുന്നത്.

2433.87 കോടി രൂപ പിഴയിലൂടെ എസ്ബിഐ പോക്കറ്റിലാക്കി. പഞ്ചാബ് നാഷണല്‍ ബാങ്കാണു രണ്ടാം സ്ഥാനത്ത് 210.76 കോടി രൂപ. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 173.92 കോടിയും കാനറാ ബാങ്ക് 118.11 കോടി രൂപയും ഈടാക്കി. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയിരിക്കുന്നത് 1438.56 കോടി രൂപയാണ്. എ. സമ്പത്ത് എംപിക്കു ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്സി ബാങ്കാണു മുന്നില്‍. കഴിഞ്ഞ വര്‍ഷം 590.84 കോടി രൂപയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇവര്‍ ഈടാക്കിയത്. ആക്സിസ് ബാങ്ക് 530.12 കോടിയും ഐസിഐസിഐ ബാങ്ക് 317.6 കോടിയും പിഴ ചുമത്തി.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2017 മാര്‍ച്ച് മുതല്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയ എസ്ബിഐ ബേസിക് സേവിങ്സ് അക്കൗണ്ടുകളെയും ജന്‍ധന്‍ അക്കൗണ്ടുകളേയും മാത്രം ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 42 കോടിയിലേറെ അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മിനിമം ബാലന്‍സ് പിഴത്തുക 75 ശതമാനത്തോളം എസ്ബിഐ കുറച്ചിരുന്നു. പിന്നിട്ട നാലു വര്‍ഷങ്ങളിലായി രാജ്യത്തെ 24 പൊതുമേഖലാസ്വകാര്യ ബാങ്കുകള്‍ ഈയിനത്തില്‍ നേടിയ തുക 11,500 കോടി രൂപയാണ്.

Read more topics: Bank, customer
English summary
Minimum balance: Banks penalised customers ?11500 cr
topbanner

More News from this section

Subscribe by Email