topbanner
Monday October 23rd, 2017 - 10:36:pm
topbanner

ഗംഗാനദി മലിനമാക്കിയാല്‍ ഏഴു വര്‍ഷം തടവും 100 കോടി പിഴയും

NewsDesk
ഗംഗാനദി മലിനമാക്കിയാല്‍ ഏഴു വര്‍ഷം തടവും 100 കോടി പിഴയും

ന്യൂഡല്‍ഹി: ഗംഗാനദിയെ മലിന്യമുക്തമാക്കുന്നതിന് പുതിയ നിയമ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. നദി മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ ശ്രമം.

ഗംഗാ സംരക്ഷണ ബില്‍ 2017 എന്നപേരില്‍ പ്രത്യേക ബില്ലും പിന്നീട് നിയമവും രൂപീകരിക്കാനാണ് നീക്കം. ഗംഗയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുക, അനധികൃതമായി ഗംഗയുടെ തീരങ്ങള്‍ കയ്യേറുക, നദിയില്‍ മാലിന്യം തള്ളുക തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ നിയമത്തിനുള്ളില്‍ വരും.

ഉത്തരാഘണ്ഡ് ഹൈക്കോടതി, ഗംഗാനദിയെ ഒരു ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ വ്യക്തിയുടെ അവകാശാധികാരങ്ങള്‍ ഗംഗാനദിക്ക് ലഭ്യമാകും. ഇതിന്റെ ഭാഗമായാണ് നദീസംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് നിയമനിര്‍മാണവും നടത്തുന്നത്.

വിശദപഠനത്തിനായി സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കേന്ദ്ര ജലമന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ഗിരിധര്‍ മാളവ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ദേശം നല്‍കിയത്. ഗംഗയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്ററില്‍ 'ജലസംരക്ഷണ' മേഖലയായി പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.

ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ബില്ലിന് അന്തിമരൂപം നല്‍കുന്നതിനുമുമ്പ് മറ്റൊരു വിദഗ്ധസമിതി കരട് പരിശോധിക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും. ഗംഗാനദിയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും.

Read more topics: jail, messing, Ganga, river
English summary
Fine up to Rs100 cr, 7 years jail for messing with Ganga river
topbanner topbanner

More News from this section

Subscribe by Email