Saturday December 15th, 2018 - 4:19:am
topbanner

സുനന്ദയുടെ മരണം; മെഹര്‍ തരാറിനെ വീണ്ടും ചോദ്യം ചെയ്തു

NewsDesk
സുനന്ദയുടെ മരണം; മെഹര്‍ തരാറിനെ വീണ്ടും ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ വീണ്ടും ചോദ്യം ചെയ്തു.

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി മൂന്ന് മാസം മുന്‍പ് തരാര്‍ ഇന്ത്യയിലെത്തിയിരുന്നുവെന്നും സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യലെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ചോദ്യം ചെയ്യലില്‍ ശശി തരൂരുമായി പ്രണയബന്ധമുണ്ടെന്ന ആരോപണം അവര്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ശശി തരൂരുമായി ഇമെയിലുകളോ മറ്റു സന്ദേശങ്ങളോ കൈമാറിയെന്ന വാര്‍ത്തയും ഇവര്‍ നിഷേധിച്ചു.

മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്ന കേസ് ആയതിനാല്‍ വളരെ രഹസ്യമായിരുന്നു തരാറിന്റെ ഇന്ത്യയിലേക്കുള്ള വരവ്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുളളൂ.

കശ്മീര്‍ സംഭവം; കണ്ണൂരില്‍ പട്ടാളത്തിനെതിരെ മുദ്രാവാക്യം; യുവാക്കള്‍ കസ്റ്റഡിയില്‍

ജോണ്‍ ബ്രിട്ടാസിന്റെ മരുമകള്‍ ഓടിച്ച കാറിടിച്ച് മരിച്ച കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം

Read more topics: Mehr Tarar, Sunanda, case
English summary
Mehr Tarar quizzed for 3 hours in Sunanda case
topbanner

More News from this section

Subscribe by Email