Saturday April 20th, 2019 - 10:29:pm
topbanner
topbanner

മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനര്‍ഥി

rajani v
 മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനര്‍ഥി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനര്‍ഥിയായി മുന്‍ ലോക്‌സഭാ സ്പീക്കറും കോണ്‍ഗ്രസ്സ് നേതാവുമായ മീരാകുമാറിനെ നിശ്ചയിച്ചു . സോണിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.17 പ്രതിപക്ഷ പാര്‍ട്ടികള്‍ മീരാ കുമാറിനെ പിന്തുണയ്ക്കും.ബിജെപി മുന്നോട്ട് വച്ച ദളിത് കാര്‍ഡ് തന്നെയാണ് പ്രതിപക്ഷവും ഉയര്‍ത്തിയിരിക്കുന്നത്.

രാജ്യത്തെ ആദ്യ വനിത ലോക്‌സഭ സ്പീക്കറായ മീരാ കുമാര്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാണ്. മുന്‍ കോണ്‍ഗ്രസ് നേതാവ് ജഗ്ജീവന്‍ റാമിന്റെ മകളായ ഇവര്‍, മന്മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് കൈകാര്യം ചെയ്ത കേന്ദ്രമന്ത്രി കൂടിയാണ്.

ഇന്ത്യയുടെ ആദ്യ വനിത ലോക്‌സഭാ സ്പീക്കറാണ് മീരാകുമാര്‍. ലോക്‌സഭാ സ്പീക്കറായ ആദ്യ ദളിത് വനിതയെന്ന റിക്കാര്‍ഡും മീരാകുമാറിന്റെ പേരിലാണ്.ഡിഎംകെ, എന്‍സിപി, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ കൂടി പിന്തുണ ഉറപ്പായ സാഹചര്യത്തില്‍ എസ്പിയുടെയും, ബിഎസ്പിയുടെയും പിന്തുണ കൂടി ഉറപ്പിച്ച് പ്രതിപക്ഷം രാഷ്രീയമായി ശക്തി പ്രകടിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

 

 

English summary
meerakumar congress president candidate
topbanner

More News from this section

Subscribe by Email