Sunday August 18th, 2019 - 6:42:pm
topbanner
topbanner

ചികിത്സാ ഉപകരണങ്ങള്‍ക്ക് എംആര്‍പി രേഖപ്പെടുത്തണം; കൊള്ള വില നിയന്ത്രിക്കപ്പെടും

NewsDesk
ചികിത്സാ ഉപകരണങ്ങള്‍ക്ക് എംആര്‍പി രേഖപ്പെടുത്തണം; കൊള്ള വില നിയന്ത്രിക്കപ്പെടും

കൊച്ചി: ഹൃദയശസ്ത്രക്രിയാ ഇംപ്ലാന്റുകള്‍ അടക്കം ശരീരത്തില്‍ ഘടിപ്പിക്കാനുള്ള ഉപകരണങ്ങളെല്ലാം വിപണയില്‍ കൊള്ളവില ഇടാക്കി വില്‍ക്കുന്നത് തടഞ്ഞ് ദേശീയ ഔഷധ വില നിര്‍ണയ അതോറിറ്റി സുപ്രധാന നിര്‍ദേശം പുറപ്പെടുവിച്ചു.

പരമാവധി വില്‍പനവില രേഖപ്പെടുത്തി മാത്രമേ വിപണിയില്‍ എത്തിക്കാവൂവെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ഇതോടെ ഹൃദയവാല്‍വ്, ഓര്‍ത്തോ ഇംപ്ലാന്റുകള്‍ തുടങ്ങി 22 ഇനങ്ങള്‍ക്ക് ഇനി എംആര്‍പി രേഖപ്പെടുത്തി മാത്രമേ വില്‍പന നടത്താന്‍ കഴിയൂ.

ഹൃദയശസ്ത്രക്രിയകള്‍ മുതല്‍ അസ്ഥിരോഗ ചികിത്സയില്‍ വരെ ഏറ്റവുമധികം ചെലവുണ്ടാകുന്നത് ശരീരത്തിനുള്ളില്‍ ഘടിപ്പിക്കേണ്ട കൃത്രിമ വാല്‍വ്, സ്‌റ്റെന്റ്, ഇംപ്ലാന്റുകള്‍ എന്നിവക്കാണ്. വിതരണക്കാരില്‍ നിന്ന് വാങ്ങുന്ന ഇടനിലക്കാരാണ് സര്‍ക്കാര്‍ ആശൂപത്രികളില്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികള്‍ക്ക് പോലും ഇവ എത്തിക്കുന്നത്.

പാക്കറ്റിന് പുറത്ത് എംആര്‍പി രേഖപ്പെടുത്താതെയാണ് ഇവ രോഗികള്‍ക്ക് ലഭിക്കുന്നതും. കമ്പനികളിടുന്ന വില എത്രയെന്ന് അറിയാന്‍ വഴിയില്ലാത്തതിനാല്‍ യഥാര്‍ഥ വിലയുടെ പല മടങ്ങ് ചെലവഴിച്ചാണ് രോഗികള്‍ ഇവ വാങ്ങേണ്ടിവരുന്നത്. ഈ കൊള്ളക്ക് കടിഞ്ഞാണിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.

ഇവക്ക് പുറമെ, സിറിഞ്ച്, സൂചി മുതല്‍ രക്തം ശേഖരിക്കാനുള്ള ബാഗുകള്‍ അടക്കം ഓരോന്നിലും പരമാവധി വില്‍പന വില രേഖപ്പെടുത്തണം. ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് ചട്ടം പ്രകാരം മരുന്ന് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 22 ഉപകരണങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ഓരോ ഉപകരണത്തിന്റേയും പാക്കറ്റില്‍ അവ വിപണിയില്‍ എത്തിക്കുന്ന കമ്പനി തന്നെയാണ് പരമാവധി വില്‍പന വില രേഖപ്പെടുത്തേണ്ടത്. ഉത്തരവ് പാലിക്കാത്ത കമ്പനികളെ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്.

Read more topics: Medical, drug, MRP
English summary
Medical devices notified as drugs must carry printed MRP: NPPA
topbanner

More News from this section

Subscribe by Email