Tuesday November 13th, 2018 - 10:13:pm
topbanner

ഡല്‍ഹി മാക്‌സ് ആശുപത്രിക്ക് മെഡിക്കല്‍ കൗണ്‍സിലില്‍ നോട്ടീസ് അയച്ചു

sadu prakash
ഡല്‍ഹി മാക്‌സ് ആശുപത്രിക്ക് മെഡിക്കല്‍ കൗണ്‍സിലില്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: നവജാത ശിശുക്കള്‍ മരിച്ചുവെന്ന് തെറ്റായി സ്ഥിരീകരിച്ചതിനെ വിവാദത്തില്‍ അകപ്പെട്ട ഡല്‍ഹി മാക്സ് ആശുപത്രിക്ക് മെഡിക്കല്‍ കൗണ്‍സില്‍ നോട്ടീസയച്ചു. ആശുപത്രി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് മെഡിക്കല്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ചികിത്സാപ്പിഴവ് നടത്തിയ ആശുപത്രിയുടെ ലൈസന്‍സ് കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചത്. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് മെഡിക്കല്‍ കാണ്‍സില്‍ ഉത്തരവില്‍ പറയുന്നത്.

നവജാതശിശു മരിച്ചുവെന്ന് കാട്ടി ജീവനുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മാതാപിതാക്കള്‍ക്ക് നല്‍കിയ സംഭവം വിവാദമായിരുന്നു. തുടര്‍ന്ന് ആശുപത്രിക്ക് നേരേ ജനങ്ങള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുഞ്ഞുങ്ങളുടെ തുടര്‍ചികിത്സയ്ക്ക് നഷ്ടപരിപാരം തേടി മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.

 

English summary
medical council send notice to max hospital delhi
topbanner

More News from this section

Subscribe by Email