Friday September 21st, 2018 - 3:34:pm
topbanner
Breaking News

നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികൾക്ക് സുപ്രീംകോടതി സ്റ്റേ

RA
നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികൾക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികൾ സുപ്രീംകോടതി ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്തു. ഈ കോളേജുകളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് പുറത്തുപോകേണ്ടിവരുമെന്ന് കോടതി പറ‍ഞ്ഞു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 550 സീറ്റിലേക്ക് നടത്തിയ പ്രവേശനമാണ് സുപ്രീംകോടതി തടഞ്ഞത്.

ഡി.എം.വയനാട്, തൊഴുപുഴ അൽ അസര്‍, പാലക്കാട് പി.കെ.ദാസ്, തിരുവനന്തപുരം എസ്.ആര്‍. എന്നീ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികളാണ് സുപ്രീംകോടതി ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്തത്.

പ്രവേശന നടപടികൾ പൂര്‍ത്തിയായ സാഹചര്യത്തിൽ ഈ വര്‍ഷത്തേക്ക് ഇളവ് വേണമെന്ന് കോളേജുകളുടെ അഭിഭാഷകര‍് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല. ഇത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ കോടതി ഈ രീതിയിൽ പ്രവേശം നേടുന്ന കുട്ടികൾക്ക് പുറത്തുപോകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

Read more topics: medical college, supremcourt, stay
English summary
medical college supremcourt stay
topbanner

More News from this section

Subscribe by Email