Tuesday December 11th, 2018 - 2:45:pm
topbanner

ഛത്തീസ്ഗഡില്‍ അജിത് ജോഗിയുമായി കൈകോര്‍ത്ത മായാവതി രാജസ്ഥാനില്‍ ഇടത് പാര്‍ട്ടികള്‍ക്കൊപ്പം

suji
ഛത്തീസ്ഗഡില്‍ അജിത് ജോഗിയുമായി കൈകോര്‍ത്ത മായാവതി രാജസ്ഥാനില്‍ ഇടത് പാര്‍ട്ടികള്‍ക്കൊപ്പം

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് ജോഗിയുമായി സഖ്യമുണ്ടാക്കിയ ബിഎസ്പി രാജസ്ഥാനില്‍ ഇടത് പാര്‍ട്ടിയ്‌ക്കൊപ്പം. ഇടത് പാര്‍ട്ടികളും ജെഡിഎസും എസ്പിയുമായി ചേര്‍ന്ന് മൂന്നാം മുന്നണിയുമായി യോജിച്ച് പോകാന്‍ തീരുമാനം. ബിഎസ്പിയുമായി സഹകരിച്ച് മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സിപിഎം ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ചല്‍ പറഞ്ഞു.

ഛത്തീസ്ഗഡില്‍ അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് പാര്‍ട്ടിയുമായി ബിഎസ്പി സഖ്യം രൂപീകരിച്ചിട്ടുണ്ട്. ബിഎസ്പി 35 സീറ്റിലും ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് 55 സീറ്റിലും മത്സരിക്കുമെന്ന് മായാവതി അറിയിച്ചു. 90 അംഗ ഛത്തീസ്ഗഡ് നിയമസഭയിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ അജിത് ജോഗി മുഖ്യമന്ത്രിയാകുമെന്നും മായാവതി അറിയിച്ചു .

English summary
mayawatis party alliance with left parties in rajastan
topbanner

More News from this section

Subscribe by Email