Thursday June 20th, 2019 - 6:51:pm
topbanner
topbanner

മായാവതിക്ക് സുപ്രീംകോടതിയുടെ പണി ; പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സ്വന്തം പ്രതിമ നിര്‍മ്മിച്ച ബിഎസ്പി നേതാവ് പണം തിരിച്ചടയ്‌ക്കേണ്ടി വരും

suji
 മായാവതിക്ക് സുപ്രീംകോടതിയുടെ പണി ; പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സ്വന്തം പ്രതിമ നിര്‍മ്മിച്ച ബിഎസ്പി നേതാവ് പണം തിരിച്ചടയ്‌ക്കേണ്ടി വരും

രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുപോലൊരു തിരിച്ചടി സ്വപ്നങ്ങളില്‍ മാത്രം. നേതാവായി കഴിയുമ്പോള്‍ സ്വയം ജനങ്ങളേക്കാള്‍ വലിയവരെന്ന് നടിക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ ഈ പകിട്ടും മറന്ന് ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ താന്‍ മുഖ്യമന്ത്രിയായ സംസ്ഥാനത്ത് സ്വന്തം പ്രതിമകളും, പാര്‍ട്ടി ചിഹ്നം പ്രതിമയാക്കിയും പണിതുയര്‍ത്തിയ വ്യക്തിയാണ് ബിഎസ്പി മേധാവി മായാവതി. പാവം പൊതുജനത്തിന്റെ പണം ഉപയോഗിച്ചാണ് മായാവതി ഈ ധൂര്‍ത്ത് നടപ്പാക്കിയത്.

ഇത്തരത്തില്‍ ആനയുടെയും, മായാവതിയുടെയും പ്രതിമകള്‍ സ്ഥാപിച്ച നേതാവ് ഈ തുക തിരിച്ചടയ്ക്കണമെന്ന നിലപാടാണ് സുപ്രീംകോടതി വിഷയത്തില്‍ സ്വീകരിച്ചത്. സ്വന്തം പ്രതിമ നിര്‍മ്മിക്കാനും, പാര്‍ട്ടിയെ വളര്‍ത്താനും പൊതുപണം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരു അഡ്വക്കേറ്റ് നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കവെയാണ് പരാമര്‍ശം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് കേസില്‍ അന്തിമ വാദം ഏപ്രില്‍ 2ലേക്ക് മാറ്റിവെച്ചു. വാദം കേള്‍ക്കാന്‍ സമയം വേണമെന്നതിനാലാണ് നീട്ടിവെച്ചത്. 2009ലാണ് ബിഎസ്പി മേധാവി തന്റെ ആറ് പ്രതിമകള്‍ ഉള്‍പ്പെടെ 40 പ്രതിമകള്‍ യുപിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്.

194 കോടി രൂപയാണ് യുപി സാംസ്‌കാരിക വകുപ്പ് ഇതിനായി ചെലവഴിച്ചത്. പ്രതിമകള്‍ ഉയര്‍ത്തുന്ന സ്ഥലങ്ങള്‍ പാര്‍ക്കാക്കുന്നതിന് സുപ്രീംകോടതി തൊട്ടടുത്ത വര്‍ഷം വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

 

 

Read more topics: mayawati ,deposit money ,statue
English summary
mayawati may have to deposit money used for erecting her statue
topbanner

More News from this section

Subscribe by Email