Wednesday April 24th, 2019 - 2:00:am
topbanner
topbanner

വിലക്ക് ; ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ പലിശയടക്കം തിരിച്ചു തരും ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി

suji
വിലക്ക് ; ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ പലിശയടക്കം തിരിച്ചു തരും ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 48 മണിക്കൂര്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി രഹസ്യ അജണ്ടയാണെണ് ബിഎസ്പി നേതാവ് മായാവതി. ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും മായാവതി പറഞ്ഞു.

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ വിവാദ പ്രസംഗം നടത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 72 മണിക്കൂറും മായാവതിയ്ക്ക് 48 മണിക്കൂറും തിരഞ്ഞെടു്പ് കമ്മീഷന്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തിയിരുന്നു. കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണെന്ന് മായാവതി പറഞ്ഞു.

തന്റെ പ്രസംഗം പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ല. തീരുമാനം പുനപരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ നിങ്ങള്‍ക്കും ബിജെപിയ്ക്കും ശക്തമായ മറുപടി നല്‍കും. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്ന മോദിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ ധൈര്യം കാണിച്ചില്ലെന്നും മായാവതി പറഞ്ഞു. കേന്ദ്രങ്ങള്‍ ഞങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടിയാല്‍ പലിശ സഹിതം തിരിച്ചുനല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

Read more topics: mayawati, election commission
English summary
mayawati against election commission
topbanner

More News from this section

Subscribe by Email