Saturday March 23rd, 2019 - 12:20:am
topbanner
topbanner

കോണ്‍ഗ്രസിനെ കൈവിട്ട് ചത്തീസ്ഗഡില്‍ പുതിയ സഖ്യവുമായി മായാവതി

Aswani
കോണ്‍ഗ്രസിനെ കൈവിട്ട് ചത്തീസ്ഗഡില്‍ പുതിയ സഖ്യവുമായി മായാവതി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിച്ച് നീങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം അത്തരം നീക്കങ്ങള്‍ പരീക്ഷിക്കുന്നുമുണ്ട്. വിശാല പ്രതിപക്ഷമെന്ന് കോണ്‍ഗ്രസിന്റെ ആശയത്തില്‍ ബിഎസ്പിയുടെ പങ്ക് വലുതാണ്.

എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ചത്തീസ്ഗഡില്‍ കൈകോര്‍ക്കില്ലെന്ന് നിലപാടിലാണ് മായാവതിയുടെ പാര്‍ട്ടി. എന്ത് വിലകൊടുത്തും നാലാം തവണയും അധികാരം തേടുന്ന ബിജെപിയെ പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍ മായാവതിയെ ഒപ്പം കൂട്ടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല.

കോണ്‍ഗ്രസിന് പകരം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി ജനത കോണ്‍ഗ്രസ് രൂപീകരിച്ച അജിത് ജോഗിയുമായി കൂട്ടുചേരാനാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ തീരുമാനം. ബിഎസ്പി 35 സീറ്റിലും ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ് 55 സീറ്റിലും സംസ്ഥാനത്ത് മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജോഗി മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അവര്‍ അറിയിച്ചു.

ചത്തീസ്ഗഡ് രൂപീകിരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. അന്ന് മുഖ്യമന്ത്രിയായെത്തിയത് ജോഗിയായിരുന്നു. ജോഗിയെ കോണ്‍ഗ്രസ് 2016 ലാണ് പുറത്താക്കിയത്. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

English summary
mayawati seek new alliance without Congress in Chhattisgarh
topbanner

More News from this section

Subscribe by Email