Sunday February 17th, 2019 - 1:17:am
topbanner

നരോദ പാട്യകൂട്ടക്കൊലക്കേസ്: മായാ കോട്നാനിയെ വെറുതെവിട്ടു; ബാബു ബജ്രംഗിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു

Jikku Joseph
നരോദ പാട്യകൂട്ടക്കൊലക്കേസ്: മായാ കോട്നാനിയെ വെറുതെവിട്ടു; ബാബു ബജ്രംഗിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു

അഹമ്മദാബാദ്: 2002-ല്‍ ഉണ്ടായ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോട്നാനിയെ വെറുതെ വിട്ടു. ഗുജറാത്ത് ഹൈക്കോടതിയുടെതാണ് വിധി. കേസിലെ മറ്റൊരു പ്രതിയായ ബജ്റംഗ് ദള്‍ നേതാവായ ബാബു ബജ്റംഗിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ചു.

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോട്നാനിയെ വെറുതെ വിട്ടതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും സാക്ഷികള്‍ വിശ്വാസയോഗ്യരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2014 മുതല്‍ ജാമ്യത്തിലാണ് കോട്നാനി. കോട്നാനിയുടെ പഴ്സണല്‍ അസിസ്റ്റന്റ് കൃപാല്‍ സിംഗ് ചബ്ദയേയും ഹൈക്കോടതി വെറുതെവിട്ടു. ഗോധ്ര കലാപത്തിനു ശേഷം 2002 ഫെബ്രുവരി 28-നാണ് നരോദ പാട്യ കലാപം നടന്നത്. 97 മുസ്ലീമുകളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഗോധ്ര കലാപത്തിന്റെ പക തീര്‍ക്കുന്നതിനായിരുന്നു ഇത്.

2012-ല്‍ വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്ക്കെതിരെ കോട്നാനി അടക്കം 32 പ്രതികളാണ് അപ്പീല്‍ നല്‍കിയത്. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും കലാപത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങളും അടക്കം സമര്‍പ്പിച്ച 11 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. നരേന്ദ്ര മോഡി മന്ത്രിസഭയില്‍ വനിത-ശിശു ക്ഷേമ മന്ത്രിയായിരുന്നു മായ കൊഡ്‌നാനി.

Viral News

English summary
2002 gujarat riots: maya kodnani acquitted in naroda patiya case
topbanner

More News from this section

Subscribe by Email