topbanner
Monday May 29th, 2017 - 6:39:pm
topbanner

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തിയേറിയ ഭൂകമ്പം; 4 പേര്‍ മരിച്ചു

NewsDesk
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തിയേറിയ ഭൂകമ്പം; 4 പേര്‍ മരിച്ചു

ഇംഫാല്‍: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ നാലു പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഒരു മിനിട്ടോളം നീണ്ടുനിന്ന ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മണിപ്പൂരിലെ ടാമെങ്ക്‌ലോംഗാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 4.35 ഓടെയാണ് ഭൂചലനമുണ്ടായത്. കൊല്‍ക്കത്തയിലും പശ്ചിമബംഗാളിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി.

 അസം, മണിപ്പുര്‍, അരുണാചല്‍പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. വാഹനങ്ങള്‍ക്ക് മേലേക്ക് കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് നാശനഷ്ടമുണ്ടായി.

 

Read more topics: India, earthquake
English summary
Four dead, 100 injured after massive earthquake jolts northeastern India
topbanner topbanner

More News from this section

Subscribe by Email