Friday September 21st, 2018 - 1:33:pm
topbanner
Breaking News

വിവാഹിതയായ സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പീഡനമാകില്ലെന്ന് ഹൈക്കോടതി

suji
 വിവാഹിതയായ സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പീഡനമാകില്ലെന്ന് ഹൈക്കോടതി

മുംബൈ: വിവാഹതിയായ സ്ത്രീക്ക് മൂന്നാമതൊരു വ്യക്തിയ്‌ക്കെതിരെ ലൈംഗിക പീഡനമെന്ന് ആരോപിക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹം കഴിക്കാമെന്ന വ്യാജേന ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ഇത്തരം ഒരു ആരോപണം നിലനില്‍ക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് മുന്‍നിര്‍ത്തി വര്‍ദ്ധ സ്വദേശിനിയായ 30കാരിയുടെ പരാതി കോടതി തള്ളി.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് സച്ചിന്‍ പോറ്റുഡെ തന്നെ പീഡിപ്പിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. എന്നാല്‍ വിവാഹിതയായ സ്ത്രീ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെങ്കില്‍ പോലും ഇത്തരം ഒരു ആരോപണം നിലനില്‍ക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഭര്‍ത്താവല്ലാതൊരു വ്യക്തിയുമായി ബന്ധം നിലനിര്‍ത്തുന്നത് അപ്രതീക്ഷിതമാണ്, ബെഞ്ച് പറഞ്ഞു.

2013 ജൂണിലാണ് സച്ചിനെതിരെ യുവതി പീഡനക്കുറ്റം ആരോപിച്ച് പരാതി നല്‍കുന്നത്. ഈ സമയത്ത് ഭര്‍ത്താവില്‍ നിന്നും യുവതി അകന്ന് കഴിയുകയായിരുന്നു. സഹജീവനക്കാരനും വിവാഹതനുമായ സച്ചിനുമായി ഇവര്‍ അടുപ്പത്തിലായി. ഇതേക്കുറിച്ച് അറിഞ്ഞ ഇയാളുടെ ഭാര്യ യുവതിയെ ചോദ്യം ചെയ്തതോടെയാണ് ഇവര്‍ പീഡനക്കുറ്റം ആരോപിച്ച് പരാതി നല്‍കിയത്.

2014 മാര്‍ച്ചില്‍ പോലീസ് ചാര്‍ജ്ജ്ഷീറ്റ് ഫയല്‍ ചെയ്തതിന് ശേഷമാണ് തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

English summary
married woman cant claim lover raped her under false promise of marriage bombay hc
topbanner

More News from this section

Subscribe by Email