Thursday September 20th, 2018 - 12:21:am
topbanner
Breaking News

ലൈംഗീക സുഖം നിയമപരമായി ലഭിക്കാനുള്ള കരാറല്ല വിവാഹം: ഡല്‍ഹി കോടതി

Jikku Joseph
ലൈംഗീക സുഖം നിയമപരമായി ലഭിക്കാനുള്ള കരാറല്ല വിവാഹം: ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ലൈംഗീക സുഖം നിയമപരമായി ലഭിക്കാനുള്ള കരാറല്ല വിവാഹമെന്ന് ഡല്‍ഹി കോടതി. ഭാര്യ ലൈംഗിക സുഖം തരുന്നില്ല എന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട കേസിലായിരുന്നു ഡല്‍ഹിയിലെ ഒരു കുടുംബ കോടതിയുടെ ഈ നിരീക്ഷണം.

ഭാര്യ തന്നെയും, തന്റെ ബന്ധുക്കളെയും പീഡിപ്പിക്കുന്നു എന്നതടക്കം നിരവധി ആരോപണങ്ങളുമായി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഇരു ഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമായിരുന്നു കോടതിയുടെ പ്രതികരണം.

കേസില്‍ ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയ കോടതി കേസില്‍ വൈവാഹിക ബലാല്‍സംഗം നടന്നിട്ടുണ്ട് എന്ന് നീരിക്ഷിച്ചു. രാജ്യത്ത് വൈവാഹിക ജീവിതത്തിലെ ബലാല്‍സംഗം നിയമപരമായി കുറ്റകരമായി കണക്കാക്കുന്നില്ല എങ്കിലും ഇത് മാനസിക പീഡനമാണ്.

ഒരു വ്യക്തിയോടുള്ള കടുത്ത അനാദരവും അയാളുടെ അന്തസ്സിനേയും ഭാര്യയുടെ സംവേദനക്ഷമതയേയും ഇല്ലാതാക്കുന്നതാണ്. ജീവിക്കാനുള്ള അവകാശത്തേയും സ്വാതന്ത്ര്യത്തേയും നിഷേധിക്കുന്നു എന്നിടത്ത് ഇത് ഭരണഘടനയുടെ ലംഘനമാണ് കോടതി വ്യക്തമാക്കി.

English summary
marriage not a contract for legal sexual pleasure says delhi court
topbanner

More News from this section

Subscribe by Email