Thursday May 24th, 2018 - 11:39:am
topbanner

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി;അയല്‍വാസിയായ യുവതിയെ യുവാവ് കുത്തിക്കൊന്നു

rajani v
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി;അയല്‍വാസിയായ യുവതിയെ യുവാവ് കുത്തിക്കൊന്നു

റായ്പൂര്‍: നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടക്കിയതില്‍ അരിശംപൂണ്ട് അയല്‍വാസിയായ യുവതിയെ യുവാവ് കുത്തിക്കൊന്നു.ഛത്തീസ്ഗഡിലെ റായ്പൂരിന് സമീപമുള്ള ഗ്രാമവാസിയായ പിന്റു എന്ന യുവാവാണ് തന്റെ അയല്‍വാസിയായ അമേരിക്ക പാട്ടീല്‍ എന്ന യുവതിയെ കൊലപ്പെടുത്തിയത്. തന്റെ വിവാഹം മുടങ്ങിയത് അയല്‍വാസി യുവതിയുടെ കൂടോത്രം കാരണമാണെന്ന് പിന്റുവിശ്വസിച്ചിരുന്നു.

ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പന്ത്രണ്ടോളം പെണ്‍കുട്ടികളോട് പിന്റു വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. അവസാനം നിശ്ചയത്തോളമെത്തിയ വിവാഹം മുടങ്ങുകയും ചെയ്തു.

യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.കൊലപാതകത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

 

 

 

Read more topics: marriage, murder case
English summary
marriage murder case

More News from this section

Subscribe by Email