topbanner
Wednesday May 24th, 2017 - 5:20:pm
topbanner

വിവാഹം കഴിക്കാന്‍ താമസിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

rajani
വിവാഹം കഴിക്കാന്‍ താമസിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: വിവാഹം കഴിക്കാന്‍ വൈകുന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഹൈദരാബദിലാണ് സംഭവം.മോഗാല്‍പുറയില്‍ താമസിക്കുന്ന നര്‍സിംഗിന്റെ മകന്‍ പ്രേംകുമാര്‍(28) ആണ് ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 30 വ്യാഴാഴ്ച രാവിലെയാണ് പ്രേംകുമാറിനെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വേലക്കാരനായി ജോലി ചെയ്യുന്ന പ്രേംകുമാര്‍ തന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണമെന്ന് വീട്ടുകാരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിവാഹം കഴിക്കാന്‍ മോഹിച്ച് നടന്നിരുന്ന പ്രേംകുമാറിന് പ്രായം കൂടുംതോറും സങ്കടവും ടെന്‍ഷനും വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ഉത്സാഹം കാണിക്കാതിരുന്നത്.

 

Read more topics: marriage, late, men, suicide
English summary
marriage late men suicide
topbanner topbanner

More News from this section

Subscribe by Email