Wednesday February 20th, 2019 - 9:01:am
topbanner

അടിച്ചുപൊളിച്ച് വിവാഹസത്ക്കാരം; ആദ്യ രാത്രിയില്‍ വരന്‍ ജയിലില്‍

rajani v
അടിച്ചുപൊളിച്ച് വിവാഹസത്ക്കാരം; ആദ്യ രാത്രിയില്‍ വരന്‍ ജയിലില്‍

മലേഷ്യ: അടിച്ചു പൊളിച്ച് വിവാഹദിനത്തില്‍ സത്ക്കാരം നടത്തിയ വരനെ ആദ്യരാത്രിയില്‍ പോലീസ് പൊക്കി. കൂട്ടുകാര്‍ക്കൊപ്പം 'ഷോ' നടത്തിയതിനാണ് വിവാഹസല്‍ക്കാരത്തിനു തൊട്ടു പിന്നാലെ വരനെ പോലീസ് അറസ്റ്റു ചെയ്തത്. മലേഷ്യയിലാണ് സംഭവം.

ചടങ്ങിനെത്തിയ തന്റെ അതിഥികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് 35 കാരനായ മലേഷ്യക്കാരനായ വരനാണ് പോലീസുമായി അടിപിടി കൂടി ഒടുവില്‍ അറസ്റ്റിലായത്. വരന്‍ പോലീസിന് നേരെ ഗ്ലാസ് വലിച്ചെറിഞ്ഞ് ഒരു പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേതുടര്‍ന്നാണ് പോലീസ് വരനെ അറസ്റ്റു ചെയ്യുകയും ആദ്യരാത്രിയില്‍ വരന് ജയിലില്‍ കഴിയേണ്ടിയും വന്നത്.

ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പിടികിട്ടാനുള്ളയാളെയാണ് വിവാഹസല്‍ക്കാര വേദിക്കരികില്‍ നിന്ന് പിടികൂടാന്‍ ശ്രമിച്ചതെന്നും, അതേതുടര്‍ന്നാണ് വരനും ഇടപെട്ട് പ്രശ്‌നം വഷളാക്കിയതെന്നും പോലീസ് പറയുന്നു.

Viral News

Read more topics: marriage, function, police
English summary
marriage function police arrest
topbanner

More News from this section

Subscribe by Email