topbanner
Saturday August 19th, 2017 - 9:04:am
topbanner

വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കണം: ആള്‍ ഇന്ത്യ മുസ്‌ലിം വനിതാ ലോ ബോര്‍ഡ്

sadu prakash
വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കണം: ആള്‍ ഇന്ത്യ മുസ്‌ലിം വനിതാ ലോ ബോര്‍ഡ്

ന്യൂഡല്‍ഹി: വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം വനിതാ ലോ ബോര്‍ഡ്. വിവാഹ ബന്ധത്തിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനായാണ് ഈ നടപടി. മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുസ്‌ലിം വനിതാ ലോ ബോര്‍ഡ് അദ്ധ്യക്ഷ ഷൈസ്ത അംബര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തുന്നതിലൂടെ വരനും വധുവും ഔദ്യോഗികമായ വ്യവസ്ഥയുടെ ഭാഗമാകുമെന്ന് ഷൈസ്ത പറഞ്ഞു. വിവാഹ ഉടമ്പടിയില്‍ മാറ്റം വരുത്തണമെന്ന് ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ കാലാകാലങ്ങളായി ആവശ്യപ്പെട്ട് വരികയാണ്. ഇതിനായി വിവാഹ ഉടമ്പടിയുടെ ഒരു മാതൃകയും തയ്യാറാക്കിയിരുന്നു. എന്നാല്‍ മുന്‍കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് നടപ്പില്‍ വരുത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നുവെന്നും ഷൈസ്ത അംബര്‍ വ്യക്തമാക്കി.

 

English summary
marriage contract should be linked to Aadhar: All India Muslim Women's Law Board
topbanner topbanner

More News from this section

Subscribe by Email