Sunday November 18th, 2018 - 3:58:am
topbanner

ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ ജാതി എഴുതി ആരോഗ്യ പരിശോധന

akhila
ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ ജാതി എഴുതി ആരോഗ്യ പരിശോധന

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി എഴുതി ആരോഗ്യ പരിശോധന. പോലീസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗത്തിനായി ധാര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന ആരോഗ്യ പരിശോധനയിലാണ് ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ ജാതി എഴുതിയത്.

ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ എസ് സി, എസ് ടി എന്നിങ്ങിനെയാണ് എഴുതിയത്. ജനറല്‍ കാറ്റഗറിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് 168 സെന്റീമീറ്ററും സംവരണ കാറ്റഗറിയില്‍ 165 സെ.മീറ്ററുമാണ് ഉയരം വേണ്ടത്. പരിശോധകര്‍ക്ക് എളുപ്പമാക്കാനെന്ന പേരിലാണ് ജാതി തിരിച്ച് ഉദ്യോഗാര്‍ഥികളുടെ ശരീരത്തില്‍ ഇത്തരത്തില്‍ എഴുതി വെച്ചത്. എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ എതിര്‍ക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല.

പരിശോധനയുടെ ഫോട്ടോകള്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവിച്ചത് തെറ്റാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടേയെന്നും മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.സി.പനിക പറഞ്ഞു. മുന്‍പ് മധ്യപ്രദേശിപ്രദേശില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ജാതി രേഖപ്പെടുത്തിയ ബാഗ് വിതരണം ചെയ്തത് വിവാദമായിരുന്നു.

English summary
marked sc st on candidates during medical exam for police recruitment in madhya pradesh
topbanner

More News from this section

Subscribe by Email