topbanner
Wednesday December 13th, 2017 - 1:31:am
topbanner
topbanner

പ്രധാനമന്ത്രിയുടെ കൈയും കഴുത്തും അറുക്കാന്‍ ആളുകളുണ്ട്: റാബറി ദേവി

Anju NC
പ്രധാനമന്ത്രിയുടെ കൈയും കഴുത്തും അറുക്കാന്‍ ആളുകളുണ്ട്: റാബറി ദേവി

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണിയുമായി ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ റാബറി ദേവി. മോദിക്കെതിരെ വിരലുകളുയര്‍ത്തുന്നവരുടെ കൈവെട്ടുമെന്ന് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ നിത്യാനന്ദ് റായിയുടെ ഭീഷണിക്ക് മറുപടിയായാണ് റാബറി ദേവി രംഗത്തെത്തിയിരിക്കുന്നത്.

മോദിയെ വിമര്‍ശിക്കുന്നവരുടെ കൈ വെട്ടുമെന്ന് വെല്ലുവിളി നടത്തിയവര്‍ അത് ചെയ്ത് കാണിക്കണം. ഇതേകാര്യം മോദിയോട് ചെയ്യാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ രാജ്യത്തുണ്ടെന്നും പട്‌നയില്‍ ആര്‍ജെഡി സമ്മേളനത്തില്‍ റാബറി ദേവി പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ അശാന്തിയുടെ നടുവിലാണ് ജീവിക്കുന്നത്. പ്രധാനമന്ത്രിയുടെ വിമര്‍ശകരുടെ കൈ വെട്ടിമാറ്റാന്‍ ധൈര്യമുള്ളവരുണ്ടെങ്കില്‍ കാണട്ടെ. എത്ര കാലമാണു ബീഹാറിലെ ജനങ്ങള്‍ പ്രതികരിക്കാതിരിക്കുക? മോദിയുടെ കഴുത്തറുത്ത് ഒരുമിച്ച് ജയിലില്‍ പോകാന്‍ തയ്യാറാണെന്നും റാബറി ദേവി പറഞ്ഞു.

English summary
many in bihar ready to slit PM's throat and chop his hand, says rabri devi
topbanner topbanner

More News from this section

Subscribe by Email