Tuesday August 21st, 2018 - 4:02:am
topbanner

പൊതു പരിപാടിക്കിടെ ഹരിയാന മുഖ്യമന്ത്രിയുടെ നേര്‍ക്ക് മഷിയേറ്

rajani v
പൊതു പരിപാടിക്കിടെ ഹരിയാന മുഖ്യമന്ത്രിയുടെ നേര്‍ക്ക് മഷിയേറ്

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ നേര്‍ക്ക് മഷിയേറ്. ഹരിയാനയില്‍ ഹിസാറിലെ ഒരു റോഡ് ഷോയ്ക്കായി എത്തിയ സമയത്താണ് മുഖ്യമന്ത്രിക്കു നേരെ മഷിയെറിഞ്ഞത്.

മഷിയുമായി എത്തിയ ആള്‍ സുരക്ഷ മറികടന്ന് ഖട്ടറുടെ നേര്‍ക്ക് ഒഴിക്കുകയായിരുന്നു. മഷി മുഖ്യമന്ത്രിയുടെ മുഖത്തേക്കും പതിച്ചു. സംഭവത്തിനു പിന്നാലെ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തി. ഐഎന്‍എല്‍ഡി പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

 

Read more topics: manoharlalkhatter, ink attack
English summary
manoharlalkhatter ink attack
topbanner

More News from this section

Subscribe by Email