topbanner
Tuesday November 21st, 2017 - 6:17:am
topbanner
Breaking News

അശ്ലീല സിനിമകള്‍ കാണാറുണ്ടായിരുന്നെന്ന് ബിജെപി മുഖ്യമന്ത്രി വിദ്യാര്‍ഥികളോട്

NewsDesk
അശ്ലീല സിനിമകള്‍ കാണാറുണ്ടായിരുന്നെന്ന് ബിജെപി മുഖ്യമന്ത്രി വിദ്യാര്‍ഥികളോട്

പനാജി: ചെറുപ്പകാലത്ത് സഹോദരനൊപ്പം അശ്ലീല സിനിമകള്‍ കാണാന്‍ പോകാറുണ്ടായിരുന്നതായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.

ശിശുദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് മുന്‍ പ്രതിരോധ മന്ത്രി കൂടിയായിരുന്ന മനോഹര്‍ പരീക്കര്‍ വിദ്യാര്‍ഥികളോട് തന്റെ അശ്ലീല സിനിമാ അനുഭവങ്ങള്‍ പങ്ക് വെച്ചത്.

തിയേറ്ററുകളില്‍ എ പടങ്ങളാണ് കണ്ടിരുന്നത്. സഹോദരന്‍ അവധൂതിനൊപ്പമാണ് മിക്കപ്പോഴും അത്തരത്തിലുള്ള സിനിമകള്‍ കാണാന്‍ പോയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരിക്കല്‍ സിനിമ കാണാന്‍ പോയപ്പോള്‍ അയല്‍ക്കാരനായ ഒരാള്‍ കണ്ട കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഇടവേളയ്ക്ക് ലൈറ്റ് തെളിഞ്ഞപ്പോളാണ് അടുത്തിരിക്കുന്നത് അയല്‍ക്കാനാണെന്ന് മനസിലായത്.

അയല്‍ക്കാരന്‍ കണ്ടതോടെ സിനിമ മുഴുവന്‍ കാണാന്‍ നില്‍ക്കാതെ തിയേറ്ററില്‍ നിന്ന് മുങ്ങി. അയല്‍ക്കാരന്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്ന് ഉറപ്പായിരുന്നു. അതിനാല്‍ മുന്‍കരുതലായി വീട്ടിലെത്തിയപ്പോള്‍തന്നെ അമ്മയോട് ഒരു സിനിമയ്ക്ക് പോയെന്നും എന്നാല്‍ അത് അശ്ലീല സിനിമയായതിനാല്‍ ഇടയ്ക്ക് ഇറങ്ങിപ്പോന്നുവെന്നും അയല്‍ക്കാരനെ അവിടെ കണ്ടുവെന്നും പറഞ്ഞു.

പ്രതീക്ഷിച്ചതു പോലെ അടുത്ത ദിവസം അയല്‍ക്കാരന്‍ ഞങ്ങളെ സിനിമാ തീയേറ്ററില്‍ കണ്ട കാര്യം വീട്ടുകാരെ അറിയിച്ചു. എന്നാല്‍ മുന്‍കൂട്ടി ഇക്കാര്യം പറഞ്ഞത് കൊണ്ട് രക്ഷപ്പെട്ടെന്നും പരീക്കര്‍ വ്യക്തമാക്കി. നിങ്ങളും ഇതുപോലെ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.

ചെറുപ്പകാലത്ത് നിങ്ങള്‍ എങ്ങനെയുള്ള സിനിമകളാണ് കണ്ടിരുന്നതെന്ന് വിദ്യാര്‍ഥികളില്‍ നിന്ന് ഒരാള്‍ ചോദിച്ചതോടെയാണ് തന്റെ അശ്ലീല സിനിമാ അനുഭവങ്ങളും പരീക്കര്‍ പറഞ്ഞത്.

Read more topics: Manohar Parrikar, school, movie
English summary
Manohar Parrikar tells schoolkids about his `adult movie` experience
topbanner topbanner

More News from this section

Subscribe by Email