Thursday June 20th, 2019 - 4:41:am
topbanner
topbanner

മനോഹര്‍ പരീക്കര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

suji
മനോഹര്‍ പരീക്കര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

മനോഹര്‍ പരീക്കര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. പനാജി മിരാമര്‍ കടല്‍തീരത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്രമന്ത്രിമാര്‍,മുഖ്യമന്ത്രിമാര്‍,ബിജെപി അധ്യക്ഷന്‍ അമിത്ഷാ അടക്കം ആയിരങ്ങള്‍ പനാജിയിലെത്തി അന്ത്യ പ്രണാമം അര്‍പ്പിച്ചു.

പരീക്കറുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി കണ്ടു.ദില്ലിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പ്രധാനമന്ത്രിയും മറ്റ് കേന്ദ്ര മന്ത്രിമാരും പനാജിയിലെത്തിയത്.ഗോവയില്‍ ഏഴുദിവസമാണ് ദുഖാചരണം.പാന്‍ക്രിയാസിലെ അര്‍ബുദ ബാധ ഗുരുതരമായതോടെ ഇന്നലെ രാത്രിയായിരുന്നു മനോഹര്‍ പരീക്കറുടെ അന്ത്യം.

 

 

 

Read more topics: manohar parrikar,cremated
English summary
manohar parrikar cremated with full state honours
topbanner

More News from this section

Subscribe by Email