Monday November 19th, 2018 - 6:27:am
topbanner

നോട്ട് നിരോധനത്തിന്റെ മുറിവുകള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തം; 2-ാം വാര്‍ഷികത്തില്‍ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്

suji
നോട്ട് നിരോധനത്തിന്റെ മുറിവുകള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തം; 2-ാം വാര്‍ഷികത്തില്‍ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നാശം വിതച്ച മോശം ചിന്തയാണ് നോട്ട് നിരോധനമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇത്തരം അനാവശ്യകരമായ നീക്കങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്നും അദ്ദേഹം നരേന്ദ്ര മോദി സര്‍ക്കാരിനെ ഉപദേശിച്ചു.

'ഇന്ന് മോശം ചിന്തയും, തീരുമാനവുമായ നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികമാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഇത് സൃഷ്ടിച്ച നാശം ഇപ്പോഴും സമൂഹത്തില്‍ വ്യക്തമായി കാണാം', സിംഗ് വ്യക്തമാക്കി. നോട്ട്‌നിരോധനത്തിന്റെ യഥാര്‍ത്ഥ പ്രത്യാഘാതം ഇപ്പോഴും നമ്മള്‍ പൂര്‍ണ്ണമായി അനുഭവിച്ചിട്ടില്ല. കറന്‍സിയുടെ മൂല്യം കുറയുകയും ആഗോള എണ്ണവില ഉയരുന്നതും ചേര്‍ന്ന് തിരിച്ചടി നല്‍കിത്തുടങ്ങിയിട്ടുണ്ട്, സിംഗ് വ്യക്തമാക്കി.

പ്രായവും, ലിംഗവും, മതവും, ജോലിയും നോക്കാതെ എല്ലാ വ്യക്തിയെയും നോട്ട് നിരോധനം ബാധിച്ചു. സമയം മുറിവുണക്കുമെന്നാണ് പറയാറുള്ളത്. എന്നാല്‍ നോട്ട് നിരോധനത്തിന്റെ കാര്യത്തില്‍ മുറിവുകളും, മുറിപ്പാടുകളും സമയം മുന്നോട്ട് പോകുംതോറും കൂടുതല്‍ വ്യക്തമായി വരികയാണ്, സിംഗ് അഭിപ്രായപ്പെട്ടു.

ഈ തീരുമാനത്തിന് ശേഷം ചെറുപ്പക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സാധിക്കുന്നില്ല. ശ്രദ്ധയില്ലാത്ത നയങ്ങള്‍ രാജ്യത്തിന് ദീര്‍ഘകാലത്തേക്ക് പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചു.

 

 

 

 

Read more topics: modi , manmohan singh
English summary
manmohan singh criticize modi
topbanner

More News from this section

Subscribe by Email