Wednesday November 14th, 2018 - 10:18:am
topbanner

കുറച്ച് ദിവസം ലീവെടുത്തു; ജോലിക്കെത്തിയ യുവാവിനെ കെട്ടിയിട്ട് ചാട്ടവാറിന് അടിച്ചു

suji
കുറച്ച് ദിവസം ലീവെടുത്തു; ജോലിക്കെത്തിയ യുവാവിനെ കെട്ടിയിട്ട് ചാട്ടവാറിന് അടിച്ചു

 ദില്ലി: ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാന്‍ എന്നാണ് പൊതുവെ ആളുകള്‍ തമാശയായി പറയാറുള്ളത്. എന്നാല്‍ ലീവ് കൊടുക്കാതെ ജോലി മാത്രം ചെയ്യിക്കുന്ന ചില മുതലാളിമാരും ഈ ലോകത്തുണ്ട്. മധ്യപ്രദേശില്‍ ഇത്തരമൊരു പമ്പ് ഉടമ ലീവെടുത്ത തൊഴിലാളിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

ഹോഷംഗാബാദ് ജില്ലയിലാണ് സംഭവമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അജയ് എന്ന തൊഴിലാളിയെയാണ് തൂണില്‍ കെട്ടിയിട്ട് ചാട്ടവാറിന് അടിച്ചത്. ജോലിക്ക് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഒരു അപകടത്തില്‍ പെട്ടത് മൂലമാണ് ഏതാനും ദിവസം തനിക്ക് ജോലിക്ക് പോകാന്‍ കഴിയാതിരുന്നത് എന്ന് അജയ് പറയുന്നു.

എന്നാല്‍ ഇത് പറഞ്ഞിട്ട് പെട്രോള്‍ പമ്പിലെ ഉടമയ്ക്ക് തൃപ്തിയായില്ല. ജോലിയില്‍ കയറാനെത്തിയ യുവാവിനെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കെട്ടിയിട്ട ശേഷമായിരുന്നു ചാട്ടവാറിന് അടിച്ചത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ എപ്പോള്‍ പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. കാരണം വിശദമാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഉടമ യുവാവിനെ തല്ലുന്നത്.

 

Read more topics: whipped ,work
English summary
man whipped in mp for not coming to work
topbanner

More News from this section

Subscribe by Email