Monday December 10th, 2018 - 8:59:pm
topbanner

രണ്ടാമതും പെണ്‍കുഞ്ഞ്; ഭര്‍ത്താവ് രോഷം തീര്‍ക്കാന്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞു

suji
രണ്ടാമതും പെണ്‍കുഞ്ഞ്; ഭര്‍ത്താവ് രോഷം തീര്‍ക്കാന്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞു

ലക്‌നൗ: മകന്‍ പിറന്നില്ലെങ്കില്‍ എന്തോ കുറവ് സംഭവിച്ചെന്ന ചിന്ത ഇപ്പോഴും നിലനില്‍ക്കുന്ന സമൂഹമാണ് ഇന്ത്യയിലുള്ളത്. ഇതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളും, കൊലപാതകങ്ങളും ചെറുതല്ല. ഇത്തരത്തില്‍ മകന്‍ വേണമെന്ന് ആഗ്രഹിച്ച ഒരു പിതാവ് 18 മാസം പ്രായമുള്ള മകളെ വീടിന്റെ ടെറസില്‍ നിന്നും താഴേക്ക് എറിഞ്ഞാണ് രോഷം തീര്‍ത്തത്.

ഭാര്യ രണ്ടാമത് പ്രസവിച്ച കുഞ്ഞും പെണ്‍കുഞ്ഞ് ആണെന്നറിഞ്ഞതോടെയാണ് ഇയാള്‍ രോഷാകുലനായത്. ഉത്തര്‍പ്രദേശിലെ പര്‍ദ്ഹൗളി ഗ്രാമത്തില്‍ അരങ്ങേറിയ സംഭവത്തില്‍ കാവ്യയെന്ന് പേരുള്ള പെണ്‍കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുഞ്ഞിനെ നിലത്തെറിയുമ്പോള്‍ മദ്യപിച്ചിരുന്ന പിതാവ് അരവിന്ദ് ഗാംഗ്വാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ദിവസം മുന്‍പ് അരവിന്ദിന്റെ ഭാര്യ പെണ്‍കുട്ടിയെ പ്രസവിച്ചത് മുതല്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

ചൊവ്വാഴ്ച മദ്യപിച്ച് ലക്കുകെട്ട അരവിന്ദ് മകളെ ടെറസിലേക്ക് എടുത്തുകൊണ്ടുപോയി താഴേക്ക് ഇടുകയായിരുന്നു. പിതാവിനെതിരെ കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തത്.

 

English summary
man throws 18 month old daughter from terrace after wife gives birth to second girl
topbanner

More News from this section

Subscribe by Email